മോസ്കോ: റഷ്യയുടെ കോവിഡ് വാക്സിൻ സ്ഫുട്നിക്-5 ഈ മാസം തന്നെ ഇന്ത്യയിലെത്തും. റഷ്യയിലെ ഇന്ത്യൻ അംബാസിഡർ ബാല വെങ്കിടേഷ് വർമ്മയാണ് ഇക്കാര്യം അറിയിച്ചത്. ഏപ്രിൽ അവസാനത്തോടെ വാക്സിൻ ഇന്ത്യയിലെത്തും. മെയ് ആദ്യവാരം വിതരണം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.
മെയ് മാസത്തിന്റെ തുടക്കത്തിൽ കുറച്ച് പേർക്കാവും വാക്സിൻ നൽകുക. പിന്നീട് ഘട്ടം ഘട്ടമായി ഇത് വർധിപ്പിക്കും. ഒരു മാസം 50 മില്യൺ സ്ഫുട്നിക് വാക്സിനെങ്കിലും ഉൽപാദിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാക്സിന് അടിയന്തര അനുമതി നൽകാനുള്ള തീരുമാനം ഇരു രാജ്യങ്ങളും തമ്മിലുള്ള പുതിയ ബന്ധത്തിന് തുടക്കം കുറക്കുമെന്ന് റഷ്യൻ നയതന്ത്ര പ്രതിനിധി റോമൻ ബാബുഷ്കിൻ പറഞ്ഞിരുന്നു.
രാജ്യത്ത് കോവിഡ് കേസുകളിൽ വൻ വർധന രേഖപ്പെടുത്തിയതോടെയാണ് ഇന്ത്യ സ്ഫുട്നിക് വാക്സിന് അംഗീകാരം നൽകുന്നത്. 60 രാജ്യങ്ങൾ ഇതുവരെ സ്ഫുട്നിക് വാക്സിന് അംഗീകാരം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.