കൊളംബോ: സഹോദരനും പ്രധാനമന്ത്രിയുമായ മഹിന്ദ രാജപക്സയെ രാജിവെപ്പിച്ച് ഇടക്കാല സർക്കാർ രൂപവത്കരിക്കാനുള്ള ശ്രമവുമായി ശ്രീലങ്കൻ പ്രസിഡന്റ് ഗോടബയ രാജപക്സ. സർവകക്ഷി സർക്കാർ രൂപവത്കരണത്തിന്റെ ഭാഗമായി ഈ മാസം 29ന് രാഷ്ട്രീയ പാർട്ടികളുടെ യോഗം ഗോടബയ വിളിച്ചു.
സർവകക്ഷി സർക്കാർ രൂപവത്കരണത്തിന് സർക്കാറിന് സമ്മതമാണെന്നും 29ന് മുമ്പ് മഹിന്ദ രാജപക്സ പ്രധാനമന്ത്രിപദമൊഴിയുമെന്നും ഭരണകക്ഷിയിൽപെട്ട പാർട്ടികളുടെ നേതാക്കൾക്കയച്ച കത്തിൽ ഗോടബയ വ്യക്തമാക്കി.
അതേസമയം, രാജിവെക്കില്ലെന്ന നിലപാടാണ് മഹിന്ദ രാജപക്സ. ഇടക്കാല സർക്കാർ തന്റെ നേതൃത്വത്തിൽ മാത്രമെ രൂപവത്കരിക്കൂ എന്നും മഹിന്ദ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.