കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ശ്രീലങ്ക അന്താരാഷ്ട്ര നാണയ നിധിയിൽ(ഐ.എം.എഫ്) നിന്നുള്ള രക്ഷാ പാക്കേജ് വൈകുന്നതിനാൽ വിദേശ കടം തിരിച്ചടക്കുന്നത് താൽകാലികമായി നിർത്തിവെച്ചതായി പ്രഖ്യാപിച്ചു.
2022 ഏപ്രിൽ 12ന് കുടിശ്ശികയുള്ള കടങ്ങൾക്ക് ഇത് ബാധകമായിരിക്കുമെന്ന് ധനമന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. വായ്പാ പുനഃക്രമീകരണത്തിന് ഐ.എം.എഫുമായി ധാരണയിലെത്തുന്നതുവരെയാണ് കടം തിരിച്ചടക്കൽ നീട്ടിവെച്ചത്.
എല്ലാ അന്താരാഷ്ട്ര ബോണ്ടുകൾക്കും, സെൻട്രൽ ബാങ്കും വിദേശ സെൻട്രൽ ബാങ്കും തമ്മിലുള്ള കൈമാറ്റം ഒഴികെയുള്ള എല്ലാ ഉഭയകക്ഷി വായ്പകൾക്കും വാണിജ്യ ബാങ്കുകൾക്കും മറ്റ് വായ്പദാതാക്കൾക്കുമുള്ള എല്ലാ വായ്പകൾക്കും ഈ നയം ബാധകമാവുമെന്നും വ്യക്തമാക്കി.
സർക്കാറിന് വിദേശനാണയ കരുതൽ ശേഖരം വളരെ കുറവാണെന്നും അതിനാൽ ഇതല്ലാതെ മറ്റ് വഴികളില്ലെന്നും സെൻട്രൽ ബാങ്കിന്റെ മുൻ ഡെപ്യൂട്ടി ഗവർണർ ഡബ്ല്യു. എ. വിജയവർധന പറഞ്ഞു. അതേസമയം, കടക്കാരുമായുള്ള ചർച്ചകളെയോ സമ്മതത്തെ തുടർന്നോയുള്ള നടപടിയല്ലെന്ന് പേര് വെളിപ്പെടുത്താത്ത ധനകാര്യ വിദഗ്ധൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.