കയ്റോ: വഴിമുടക്കി കൂറ്റൻ ചരക്കുകപ്പൽ നെടുകെ കിടക്കുന്ന സൂയസ് കനാലിൽ ദിവസങ്ങൾ കഴിഞ്ഞും രക്ഷാ പ്രവർത്തനം പാതിവഴിയിൽ നിൽക്കുേമ്പാൾ ഗതിയറിയാതെ ആയിരക്കണക്കിന് കന്നുകാലികളും. ഇരുവശത്തുമായി കനാലിൽ കുടുങ്ങിക്കിടക്കുന്ന 200ലേറെ ചരക്കുകപ്പലുകളിൽ 14 എണ്ണത്തിലെങ്കിലും കാലികളെയാണ് കയറ്റിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. 92,000 ആടുകൾ മാത്രം ഇവയിലുണ്ടെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു.
എത്ര നാളുകൾ വൈകിയാലും പ്രയാസമില്ലാത്തതാണ് എണ്ണയുൾപടെ ചരക്കുകളിലേറെയും. എന്നാൽ, കാലികൾക്ക് കടലിലായാലും കരയിലായാലും അത്രയും നാൾ ഭക്ഷ്യവസ്തുക്കൾ അധികമായി കരുതണം. രണ്ടോ മൂന്നോ ദിവസങ്ങളിലേക്ക് വൈക്കോലും മറ്റു ഭക്ഷ്യവസ്തുക്കളും അധികമായി കരുതാറുണ്ടെങ്കിലും അതിൽക്കൂടുതൽ ഒരു കപ്പലിലുമിെല്ലന്നാണ് സൂചന. ഇവ പ്രാദേശിക തുറമുഖങ്ങളിൽനിന്ന് കണ്ടെത്തുകയോ കപ്പൽ തിരിച്ചുവിടുകയോ മാത്രമാണ് മുന്നിലെ വഴി. കഴിഞ്ഞ ദിവസം േജാർഡനിലെ അഖബയിൽ എത്തേണ്ട ഏഴു കപ്പലുകൾ പെരുവഴിയിൽ പ്രതിസന്ധി തീരാൻ കാത്തുകിടക്കുന്നവയിൽ പെടും. ഇവയിലെല്ലാം കാലികളാണ്. റുമാനിയക്കും സൗദി അറേബ്യക്കുമിടയിൽ നിരവധി കപ്പലുകൾ വേറെയും കുടുങ്ങി കിടക്കുന്നുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ ആടുകളെ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ.
ചൊവ്വാഴ്ച പുലർച്ചെയാണ് എവർഗ്രീൻ എന്ന ജപ്പാനീസ് ചരക്കുകപ്പൽ സൂയസ് കനാലിനു മധ്യേ കാറ്റിലുലഞ്ഞ് വിലങ്ങനെ ചേറിൽ പുതഞ്ഞത്. 224,000 ടൺ ചരക്ക് കയറ്റാൻ േശഷിയുള്ളതാണ് കപ്പൽ. ആദ്യ ഘട്ടത്തിൽ കപ്പലിന് ഇരുവത്തെയും ചേറും മണലും നീക്കം ചെയ്യാനാണ് ശ്രമം നടക്കുന്നത്. ഡ്രെഡ്ജിങ് പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണെന്ന് സൂചനയുണ്ട്്. തിങ്കളാഴ്ചയോടെ കപ്പൽ നേരെയാക്കാനാകുമെന്ന് കമ്പനി നേരത്തെ സൂചന നൽകിയിരുന്നു.
തിങ്കളാഴ്ച വേലിയേറ്റം കൂടുന്നത് ഇരുവശത്തും ജലനിരപ്പുയർത്തും. അതുവഴി കപ്പൽ രക്ഷപ്പെടുത്തൽ എളുപ്പമാകും. ഡച്ച് കമ്പനി സ്മിറ്റ് സാൽവേജും ജപ്പാനിലെ നിപ്പൺ സാൽവേജും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തുന്നത്. ഇതുവരെയായി ഇരുവശത്തുനിന്നും ഏഴു ലക്ഷത്തിലേറെ ടൺ മണൽ നീക്കം ചെയ്തിട്ടുണ്ടെന്ന് രക്ഷാ പ്രവർത്തകർ പറയുന്നു. കപ്പൽ യാത്ര സുഗമമാക്കാൻ നിറക്കുന്ന അകത്തുസൂക്ഷിക്കുന്ന ബലാസ്റ്റ് വെള്ളം 9,000 ടൺ ഒഴിവാക്കിയിട്ടുണ്ട്.
കപ്പലിനെ വലിച്ചുശരിപ്പെടുത്താൻ 14 ടഗ് ബോട്ടുകളാണ് ഇരുവശത്തുമായി നിലയുറപ്പിച്ചിട്ടുള്ളത്. ഇവ കപ്പലിനെ 30 ഡിഗ്രി നീക്കിയതായി റിപ്പോർട്ടുകൾ പറയുന്നു. ഇരുഭാഗങ്ങളിലും വെള്ളം ഒഴുകിത്തുടങ്ങിയതും പ്രതീക്ഷ നൽകുന്നു. ആവശ്യം വന്നാൽ ചരക്കുകയറ്റിയ കണ്ടെയ്നറുകളും ഒഴിവാക്കും.
സൂയസ് കനാലിൽ നിലവിൽ 321 കപ്പലുകൾ കുടുങ്ങിക്കിടക്കുന്നുണ്ട്. അപൂർവം ചില കപ്പലുകൾ ആഫ്രിക്കൻ മുനമ്പു വഴി തിരിച്ചുവിട്ടിട്ടുണ്ട്. പാശ്ചാത്യ രാജ്യങ്ങളെയും പൗരസ്ത്യ രാജ്യങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കപ്പൽപാതയായ സൂയസിൽ അതിവേഗം പ്രതിസന്ധി നീങ്ങിയില്ലെങ്കിൽ മിക്ക ചരക്കുകൾക്കും വില വർധന വരുമെന്നാണ് ആശങ്ക.
അതേ സമയം, കാറ്റിലുലഞ്ഞാണ് കപ്പൽ വിലങ്ങനെ കുടുങ്ങിയതെന്ന് കപ്പൽ അധികൃതരുടെ വാദം ശരിയല്ലെന്ന വാദവും രക്ഷാ പ്രവർത്തനത്തിനെത്തിയ സംഘം ഉന്നയിക്കുന്നുണ്ട്. സാങ്കേതിക പിഴവുകളോ മാനുഷിക തെറ്റുകളോ ആകാൻ സാധ്യതയേറെയാണെന്നാണ് ഏറ്റവും ഒടുവിലെ സൂചന. ജപ്പാനിലെ ഷൂയി കിസെൻ എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പൽ തായ്വാൻ കമ്പനിയായ എവർഗ്രീൻ മറൈനാണ് സർവീസിന് ഉപയോഗിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.