Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സൂയസ്​ കനാലിൽ കപ്പലുകളിൽ കുരുങ്ങി ആയിരക്കണക്കിന്​ കാലികളും; രക്ഷാ പ്രവർത്തനത്തിന്​ അതിവേഗം
cancel
Homechevron_rightNewschevron_rightWorldchevron_rightസൂയസ്​ കനാലിൽ...

സൂയസ്​ കനാലിൽ കപ്പലുകളിൽ കുരുങ്ങി ആയിരക്കണക്കിന്​ കാലികളും; രക്ഷാ പ്രവർത്തനത്തിന്​ അതിവേഗം

text_fields
bookmark_border


കയ്​റോ: വഴിമുടക്കി കൂറ്റൻ ചരക്കുകപ്പൽ നെടുകെ കിടക്കുന്ന സൂയസ്​ കനാലിൽ ദിവസങ്ങൾ കഴിഞ്ഞും രക്ഷാ പ്രവർത്തനം പാതിവഴിയിൽ നിൽക്കു​േമ്പാൾ ഗതിയറിയാതെ ആയിരക്കണക്കിന്​ കന്നുകാലികളും. ഇരുവശത്തുമായി കനാലിൽ കുടുങ്ങിക്കിടക്കുന്ന 200ലേറെ ചരക്കുകപ്പലുകളിൽ 14 എണ്ണത്തിലെങ്കിലും കാലികളെയാണ്​ കയറ്റിയതെന്ന്​ റിപ്പോർട്ടുകൾ പറയുന്നു. 92,000 ആടുകൾ മാത്രം ഇവയി​ലുണ്ടെന്ന്​ ബ്ലൂംബർഗ്​ റിപ്പോർട്ട്​ ചെയ്​തു.

എത്ര നാളുകൾ വൈകിയാലും പ്രയാസമില്ലാത്തതാണ്​ എണ്ണയുൾപടെ ചരക്കുകളിലേറെയും. എന്നാൽ, കാലികൾക്ക്​ കടലിലായാലും കരയിലായാലും അത്രയും നാൾ ഭക്ഷ്യവസ്​തുക്കൾ അധികമായി കരുതണം. രണ്ടോ മൂന്നോ ദിവസങ്ങളിലേക്ക്​ വൈക്കോലും മറ്റു ഭക്ഷ്യവസ്​തുക്കളും അധികമായി കരുതാറുണ്ടെങ്കിലും അതിൽക്കൂടുതൽ ഒരു കപ്പലിലുമി​െല്ലന്നാണ്​ സൂചന. ഇവ പ്രാദേശിക തുറമുഖങ്ങളിൽനിന്ന്​ കണ്ടെത്തുകയോ കപ്പൽ തിരിച്ചുവിടുകയോ മാത്രമാണ്​ മുന്നിലെ വഴി. കഴിഞ്ഞ ദിവസം ​േജാർഡനിലെ അഖബയിൽ എത്തേണ്ട ഏഴു കപ്പലുകൾ പെരുവഴിയിൽ പ്രതിസന്ധി തീരാൻ കാത്തുകിടക്കുന്നവയിൽ ​പെടും. ഇവയിലെല്ലാം കാലികളാണ്​. റുമാനിയക്കും സൗദി അറേബ്യക്കുമിടയിൽ നിരവധി കപ്പലുകൾ വേറെയും കുടുങ്ങി കിടക്കുന്നുണ്ട്​. ലോകത്ത്​ ഏറ്റവും കൂടുതൽ ആടുകളെ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ്​ സൗദി അറേബ്യ.

സൂയസ്​ കനാലിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകൾ

ചൊവ്വാഴ്ച പുലർച്ചെയാണ്​ എവർഗ്രീൻ എന്ന ജപ്പാനീസ്​ ചരക്കുകപ്പൽ സൂയസ്​ കനാലിനു മധ്യേ കാറ്റിലുലഞ്ഞ്​ വിലങ്ങനെ ചേറിൽ പുതഞ്ഞത്​. 224,000 ടൺ ചരക്ക്​ കയറ്റാൻ ​േശഷിയുള്ളതാണ്​ കപ്പൽ. ആദ്യ ഘട്ടത്തിൽ കപ്പലിന്​ ഇരുവത്തെയും ചേറും മണലും ​നീക്കം ചെയ്യാനാണ്​ ശ്രമം നടക്കുന്നത്​. ഡ്രെഡ്​ജിങ്​ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണെന്ന്​ സൂചനയുണ്ട്​്​. തിങ്കളാഴ്ചയോടെ കപ്പൽ നേരെയാക്കാനാകുമെന്ന്​ കമ്പനി നേരത്തെ സൂചന നൽകിയിരുന്നു.

തിങ്കളാഴ്ച വേലിയേറ്റം കൂടുന്നത്​ ഇരുവശത്തും ജലനിരപ്പുയർത്തും. അതുവഴി കപ്പൽ രക്ഷപ്പെടുത്തൽ എളുപ്പമാകും. ഡച്ച്​ കമ്പനി സ്​മിറ്റ്​ സാൽവേജും ജപ്പാനിലെ നി​പ്പൺ സാൽവേജും ചേർന്നാണ്​ രക്ഷാ പ്രവർത്തനം നടത്തുന്നത്​. ഇതുവരെയായി ഇരുവശത്തുനിന്നും ഏഴു ലക്ഷത്തിലേറെ ടൺ മണൽ നീക്കം ചെയ്​തിട്ടുണ്ടെന്ന്​ രക്ഷാ പ്രവർത്തകർ പറയുന്നു. കപ്പൽ യാത്ര സുഗമമാക്കാൻ നിറക്കുന്ന അകത്തുസൂക്ഷിക്കുന്ന ബലാസ്റ്റ്​ വെള്ളം 9,000 ടൺ ഒഴിവാക്കിയിട്ടുണ്ട്​.

കപ്പലിനെ വലിച്ചുശരിപ്പെടുത്താൻ 14 ടഗ്​ ബോട്ടുകളാണ്​ ഇരുവശത്തുമായി നിലയുറപ്പിച്ചിട്ടുള്ളത്​. ഇവ കപ്പലിനെ 30 ഡിഗ്രി നീക്കിയതായി റിപ്പോർട്ടുകൾ പറയുന്നു. ഇരുഭാഗങ്ങളിലും വെള്ളം ഒഴുകിത്തുടങ്ങിയതും പ്രതീക്ഷ നൽകുന്നു. ആവശ്യം വന്നാൽ ചരക്കുകയറ്റിയ കണ്ടെയ്​നറുകളും ഒഴിവാക്കും.

സൂയസ്​ കനാലിൽ നിലവിൽ 321 കപ്പലുകൾ കുടുങ്ങിക്കിടക്കുന്നുണ്ട്​. അപൂർവം ചില കപ്പലുകൾ ആഫ്രിക്കൻ മുനമ്പു വഴി തിരിച്ചുവിട്ടിട്ടുണ്ട്​. പാശ്​ചാത്യ രാജ്യങ്ങളെയും പൗരസ്​ത്യ രാജ്യങ്ങളെയും പരസ്​പരം ബന്ധിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കപ്പൽപാതയായ സൂയസിൽ അതിവേഗം പ്രതിസന്ധി നീങ്ങിയില്ലെങ്കിൽ മിക്ക ചരക്കുകൾക്കും വില വർധന വരുമെന്നാണ്​ ആശങ്ക.

അതേ സമയം, കാറ്റിലുലഞ്ഞാണ്​ കപ്പൽ വിലങ്ങനെ കുടുങ്ങിയതെന്ന്​ കപ്പൽ അധികൃതരുടെ വാദം ശരിയല്ലെന്ന വാദവും രക്ഷാ പ്രവർത്തനത്തിനെത്തിയ സംഘം ഉന്നയിക്കുന്നുണ്ട്​. സാ​ങ്കേതിക പിഴവുകളോ മാനുഷിക തെറ്റുകളോ ആകാൻ സാധ്യതയേറെയാണെന്നാണ്​ ഏറ്റവും ഒടുവിലെ സൂചന. ജപ്പാനിലെ ഷൂയി കിസെൻ എന്ന കമ്പനിയുടെ ഉടമസ്​ഥതയിലുള്ള കപ്പൽ തായ്​വാൻ കമ്പനിയായ എവർഗ്രീൻ മറൈനാണ്​ സർവീസിന്​ ഉപയോഗിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Suez CanalEvergreenThousands of Animals
News Summary - Stuck in Suez: Thousands of Animals Packed Tight on Ships
Next Story