ലാസ് വെഗാസ്: റഷ്യന്‍ അധിനിവേശം നേരിടുന്ന യുക്രെയ്നെ പിന്തുണക്കണമെന്ന് അഭ്യർഥിച്ച് പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്കി. യുക്രെയ്നിലെ കുട്ടികളുൾപ്പെടെയുള്ള ജനതയുടെ സ്വപ്നങ്ങളെയും ജീവിതത്തെയും അനശ്ചിതത്വത്തിലാക്കുന്ന ഈ അധിനിവേശത്തിനെതിരെ മാരകമായ നിശബ്ദതകൾ ഭേദിച്ച് നിങ്ങളാൽ കഴിയുന്ന വിധം രാജ്യത്തെ പിന്തുണക്കണമെന്ന് സെലൻസ്കി പറഞ്ഞു. ഞായറാഴ്ച ലാസ് വെഗാസിലെ ഗ്രാൻഡ് ഗാർഡൻ അരീനയിൽ നടന്ന 64-ാമത് വാർഷിക ഗ്രാമി അവാർഡിൽ വിഡിയോ സന്ദേശത്തിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുക്രെയ്നിലെ സംഗീതജ്ഞർ ആശുപത്രികളിൽ മുറിവേറ്റവരെ ആശ്വസിപ്പിക്കാന്‍ പാട്ടുകൾ പാടുകയാണെന്ന് അദ്ദേഹം പറഞ്ഞു. യുക്രെയ്നെക്കുറിച്ച് നിങ്ങളുടെ സംഗീതത്തിലൂടെ ഉറക്കെ പാടണമെന്നും സമാധാനത്തിന് വേണ്ടി ഞങ്ങൾക്കൊപ്പം നിൽക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്രാമി റെക്കോർഡിങ് അക്കാദമിയും അതിന്റെ പങ്കാളി ഗ്ലോബൽ സിറ്റിസണും യുക്രെയ്ന് സാമ്പത്തിക സഹായം നൽകുന്നതിനായി "സ്റ്റാൻഡ് അപ്പ് ഫോർ യുക്രെയ്ൻ" എന്ന സോഷ്യൽ മീഡിയ കാമ്പെയ്‌ൻ ചടങ്ങ് ആരംഭിച്ചിരുന്നു.
സെലൻസ്‌കിയുടെ സന്ദേശത്തിനു ശേഷം ഗായകന്‍ ജോൺ ലെജൻഡ് തന്റെ "ഫ്രീ" എന്ന ഗാനം യുക്രേനിയൻ സംഗീതജ്ഞരായ സിയുസന്ന ഇഗ്ലിഡാൻ, മിക്ക ന്യൂട്ടൺ, കവി ല്യൂബ യാക്കിംചുക് എന്നിവരോടൊപ്പം അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.