ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ രണ്ടാം ലോകയുദ്ധ കാലത്തെ പൊട്ടാതെ കിടന്ന ബോംബ് കണ്ടെത്തിയതിനെ തുടർന്ന് സുരക്ഷ മുൻകരുതലിന്റെ ഭാഗമായി 400ലേറെ വീടുകൾ ഒഴിപ്പിച്ചു. ബെൽഫാസ്റ്റിൽനിന്ന് 15 കിലോമീറ്റർ അകലെ ന്യൂടൗണാർഡ്സിൽ വെള്ളിയാഴ്ചയാണ് സംശയസാഹചര്യത്തിൽ വസ്തു കണ്ടെത്തിയത്.
രണ്ടാം ലോകയുദ്ധ കാലത്ത് വീണുപൊട്ടാതെ കിടക്കുന്ന ബോംബാണെന്നാണ് കരുതുന്നത്. ഇത് നിർവീര്യമാക്കാൻ അഞ്ചുദിവസം വേണ്ടിവരുമെന്നാണ് കരുതുന്നത്. ബാരിക്കേഡ് സ്ഥാപിച്ച് പ്രദേശത്തേക്കുള്ള പ്രവേശനം വിലക്കിയിട്ടുണ്ട്.
എമർജൻസി സപ്പോർട്ട് സെന്റർ സ്ഥാപിച്ചതായും അധികൃതർ അറിയിച്ചു. രണ്ടാം ലോകയുദ്ധകാലത്തെ പൊട്ടാത്ത ആയിരക്കണക്കിന് ബോംബുകൾ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ കണ്ടെത്താനാകാതെ കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.