സ്റ്റോക്ഹോം: ലോകമെങ്ങും രണ്ടാം തരംഗമായും മൂന്നാം തരംഗമായും പടർന്നുപിടിക്കുന്ന കോവിഡ് മഹാമാരി ഉണ്ടാക്കിയ പ്രശ്നങ്ങളും പ്രതിസന്ധികളും ചെറുതല്ല. സാമ്പത്തികമായി തകർത്തും ആരോഗ്യ രംഗം അവതാളത്തിലാക്കിയും ഇപ്പോഴും ഭീതിയിൽ നിർത്തുന്ന മഹാമാരി പക്ഷേ, യൂറോപിലെ സമ്പന്ന രാജ്യമായ സ്വീഡനിൽ തീർത്തത് പുതിയ പൊല്ലാപ്പാണ്.
കൃത്രിമ ഗർഭധാരണത്തിന് ആവശ്യമായ ബീജങ്ങൾ ലഭിക്കുന്നില്ലെന്നതാണ് അടുത്തിടെയായി രാജ്യം നേരിടുന്ന പ്രശ്നം. കോവിഡ് സാഹചര്യത്തിൽ ആളുകൾ ബീജം ദാനം ചെയ്യാൻ ക്ലിനിക്കുകളിലെത്തത് തടസ്സമാകുന്നതായി ആരോഗ്യ വകുപ്പ് പറയുന്നു.
ആറു മാസം വരെ കാത്തുനിന്നാൽ കൃത്രിമ ഗർഭധാരണത്തിനാവശ്യമായ ബീജം ലഭിച്ചിരുന്നേടത്ത് ഇപ്പോഴത് രണ്ടര വർഷമായും അതിൽ കൂടുതലായും ഉയർന്നതായി ഡോക്ടർമാർ പറയുന്നു. സർക്കാർ ആശുപത്രികൾ മാത്രമല്ല, സ്വകാര്യ മേഖലയിലെ ക്ലിനിക്കുകളും ബീജം ശേഖരിക്കാറുണ്ട്. സ്വകാര്യ സ്ഥാപനങ്ങൾ വഴി കൃത്രിമ ഗർഭധാരണത്തിന് ലക്ഷങ്ങൾ ചെലവു വരും. സർക്കാർ മേഖലയിൽ ഇത് സൗജന്യവുമാണ്. ഡെൻമാർക്, നോർവേ, ഫിൻലൻഡ്, ഐസ്ലൻഡ് തുടങ്ങിയവ ഉൾപെടുന്ന നോർഡിക് രാജ്യങ്ങളും ബെൽജിയവുമാണ് ലോകത്ത് കൃത്രിമ ഗർഭധാരണം ഏറ്റവും കൂടുതൽ നടത്തുന്നത്. അതിനാൽ തന്നെ, സ്വീഡനിലെ പ്രശ്നം രാജ്യത്ത് ഗുരുതര പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.