ഡമസ്കസ്: സിറിയയുടെ വിദേശകാര്യ മന്ത്രിയും മുതിർന്ന നയതന്ത്രജ്ഞനുമായ വലീദ് അൽ മുഅല്ലിം നിര്യാതനായി. 79 വയസ്സായിരുന്നു. ഏറെ നാളായി ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്ന ഇദ്ദേഹം ബശ്ശാർ അൽഅസദ് ഭരണകൂടം നടത്തിയ കൂട്ടക്കുരുതികളെ അന്താരാഷ്ട്ര തലത്തിൽ ന്യായീകരിച്ചിരുന്നു.
വിദേശകാര്യ വകുപ്പിലെ സഹമന്ത്രി ഫൈസൽ മിഖ്ദാദ് ആകും അടുത്ത മന്ത്രിയെന്ന് റിപ്പോർട്ടുണ്ട്. 2006ൽ വിദേശകാര്യ മന്ത്രിയായി നിയമിതനായ അൽമുഅല്ലിം ഉപപ്രധാനമന്ത്രി പദവിയും വഹിച്ചിട്ടുണ്ട്. വാഷിങ്ടണിൽ ഒമ്പതു വർഷം അംബാസഡറായിരുന്നു.
വിമതർ പിടിച്ചടക്കിയ സിറിയയുടെ പ്രദേശങ്ങൾ ഇറാെൻറയും റഷ്യയുടെയും പിന്തുണയോടെ മോചിപ്പിക്കുന്നതിൽ ഇദ്ദേഹം വലിയ പങ്കാണ് വഹിച്ചത്. സിറിയൻ സംഘർഷം മൂർഛിപ്പിക്കാനാണ് അമേരിക്കയും പടിഞ്ഞാറൻ രാഷ്ട്രങ്ങളും ശ്രമിക്കുന്നതെന്ന് അൽമുഅല്ലിം ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.