തായ്പെയ് സിറ്റി: തായ്‍വാൻ തങ്ങളുടെ ഭാഗമാണെന്നും വിഷയത്തിൽ വിട്ടുവീഴ്ചക്കില്ലെന്നും യു.എസിനുമുന്നിൽ നിലപാടറിയിച്ച് ചൈന. തായ്‍വാനെക്കൂടി ഉൾപ്പെടുത്തിയുള്ള ‘ഏക ചൈന’ നയമാണ് ഇരുരാജ്യങ്ങൾക്കിടയിലെ സൈനിക സംഭാഷണങ്ങളിൽ ബെയ്ജിങ് ഉയർത്തിപ്പിടിച്ചത്.
കഴിഞ്ഞ നവംബറിൽ യു.എസിലെത്തിയ ചൈനീസ് പ്രസിഡന്റ് ഷി ജിങ്പിങ്ങും ജോ ബൈഡനും തമ്മിലെ ഉച്ചകോടിയുടെ തുടർച്ചയായിട്ടായിരുന്നു പുതിയ ചർച്ച.
ചൈനയെ എതിർക്കുന്ന ഭരണകക്ഷിയായ ഡി.പി.പി യും ചൈനീസ് അനുകൂല നിലപാടുള്ള കുമിന്താങ് കക്ഷിയും തമ്മിൽ കൊമ്പുകോർക്കുന്ന തായ്‍വാൻ തെരഞ്ഞെടുപ്പ് ശനിയാഴ്ച നടക്കാനിരിക്കെ പുതിയ നീക്കം ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.