കാബൂൾ: പുരുഷന്മാർ താടിവടിക്കാനോ വെട്ടിയൊതുക്കാനോ പാടില്ലെന്ന് അഫ്ഗാനിസ്താനിലെ ഹെൽമന്ദ് പ്രവിശ്യയിലെ ബാർബർമാർക്ക് താലിബാെൻറ നിർദേശം. നിയമം ലംഘിക്കുന്നവർക്ക് കർശന ശിക്ഷ നൽകുമെന്നും മുന്നറിയിപ്പുണ്ട്. കാബൂളിലെ ബാർബർമാർക്കും ഇത്തരത്തിലുള്ള നിർദേശം നൽകിയിട്ടുണ്ട്. ഇതുസംബന്ധിച്ച് സലൂണുകൾക്കു മുന്നിൽ നോട്ടീസ് പതിക്കുകയും ചെയ്തു.
അമേരിക്കൻ രീതിയിലുള്ള ക്ലീൻഷേവ് നിർത്തലാക്കണമെന്ന് ഒരാൾ ഫോണിലൂടെ നിർദേശം നൽകിയതായി കാബൂളിലെ സലോൺ ഉടമ പറഞ്ഞു. അധികാരം പിടിച്ചെടുത്തതോടെ അഫ്ഗാനിൽ കടുത്ത നിയമങ്ങളാണ് താലിബാൻ നടപ്പാക്കാനൊരുങ്ങുന്നത് എന്നതിെൻറ സൂചനയാണിത്. കഴിഞ്ഞദിവസം തട്ടിക്കൊണ്ടുപോകൽ കേസിൽ പിടിയിലായ നാലുപേരെ വെടിവെച്ചുകൊന്ന് മൃതദേഹം നഗരമധ്യത്തിൽ കെട്ടിത്തൂക്കിയിരുന്നു.
അഫ്ഗാനിൽനിന്ന് മാധ്യമപ്രവർത്തകർ അടക്കമുള്ളവരെ ഒഴിപ്പിക്കുന്നതിെൻറ മറവിൽ സ്വകാര്യ വിമാനക്കമ്പനി അവരുടെ ഉന്നത ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെ അബൂദബിയിലേക്ക് കടത്തിയതായി റിപ്പോർട്ട്. ഇത്തരത്തിൽ ചുരുങ്ങിയത് 155 പേരെ കാം എയർ അബൂദബിയിലേക്ക് കൊണ്ടുപോയെന്നാണ് റിപ്പോർട്ട്. അഫ്ഗാനിൽ തുടരുന്ന മാധ്യമപ്രവർത്തകരെയും യോഗ്യരായ മറ്റുള്ളവരെയും രാജ്യത്തിന് പുറത്തെത്തിക്കാനാണ് കാം എയർ വിമാനം ഏർപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.