കാബൂൾ: അഫ്ഗാൻ-ഇന്ത്യ സൗഹൃദ സ്മാരകമായി നിലകൊള്ളുന്ന സൽമ ഡാമിൽ ബോംബിട്ട് താലിബാൻ. ഹെറാത്ത് പ്രവിശ്യയിലെ ചിശ്ത് ജില്ലയിൽ വൈദ്യുതി വിതരണം നടത്തുന്നതിനായി സ്ഥാപിച്ചതാണ് സൽമ ഡാം. 2016 ജൂണിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഫ്ഗാൻ പ്രസിഡൻറ് അഷ്റഫ് ഗനിയും ചേർന്നാണ് ഡാമിെൻറ ഉദ്ഘാടനം നിർവഹിച്ചത്.
തുടർച്ചയായ താലിബാൻ ആക്രമണം സംബന്ധിച്ച് മുന്നറിയിപ്പ് ലഭിച്ചിരുന്നതായി ദേശീയ ജല വകുപ്പ് അറിയിച്ചു. റോക്കറ്റ് ആക്രമണം തുടർന്നാൽ ഡാം തകരുമെന്ന് അധികൃതർ അറിയിച്ചു. പ്രവിശ്യയിലെ എട്ടു ജില്ലകൾ ഡാമിനെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ഡാം തകർന്നാൽ പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്നും വിദഗ്ധർ പറയുന്നു. ചിശ്ത്, കഹസാൻ ജില്ലകളെയായിരിക്കും തകർച്ച ഏറ്റവും ഗുരുതരമായി ബാധിക്കുക. അതേസമയം, ഡാമിന് നേർക്ക് ആക്രമണം നടത്തി എന്ന വാർത്ത വാസ്തവ വിരുദ്ധമാണെന്ന് താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു.
രാജ്യത്തെ മറ്റൊരു പ്രധാന ഡാമായ കമാൽ ഖാൻ ഡാം താലിബാെൻറ അധീനതയിലാണെന്നും സബീഹുല്ല അറിയിച്ചു. 2005ൽ 75,000 ഹെക്ടർ ഭൂമിയിൽ ജലസേചനത്തിനുകൂടി ഉതകുന്ന രീതിയിൽ വിവിധോദ്ദേശ്യ പദ്ധതിയായണ് സൽമ ഡാം നിർമാണം ആരംഭിച്ചത്. കോടിക്കണക്കിന് രൂപയാണ് ഇന്ത്യ സഹായ ധനമായി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.