കാബൂൾ: അഫ്ഗാനിലെ വനിത മന്ത്രാലയത്തിെൻറ പേരുമാറ്റി താലിബാൻ. ഗൈഡൻസ് മന്ത്രാലയം എന്നാണ് പുതിയ പേര്. താലിബാൻ ഭരണത്തിൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശങ്ങൾ അടിച്ചമർത്തപ്പെടുമെന്നതിെൻറ ഏറ്റവും പുതിയ തെളിവാണിത്.
തൊണ്ണുറുകളിൽ താലിബാൻ അഫ്ഗാൻ ഭരിച്ചപ്പോൾ സ്ത്രീകൾക്ക് പൊതുയിടങ്ങളിൽ പ്രവേശിക്കാനോ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നേടാനോ അവകാശമുണ്ടായിരുന്നില്ല. നേരത്തേ മന്ത്രാലയത്തിൽ വനിതകൾ പ്രവേശിക്കുന്നത് തടഞ്ഞിരുന്നു താലിബാൻ. പുരുഷൻമാർക്ക് മാത്രമാണ് ഇവിടേക്ക് പ്രവേശനം.
വനിതകളെ കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കാൻ അനുവദിച്ചില്ലെന്ന് ജീവനക്കാരിലൊരാൾ മാധ്യമങ്ങളോട് പറഞ്ഞു. സ്ത്രീകൾക്ക് വീടാണ് സുരക്ഷിതമെന്ന് പ്രഖ്യാപിച്ച താലിബാൻ ജോലിസ്ഥലങ്ങളിൽ നിന്ന് അവരെ തിരിച്ചയച്ചിരുന്നു.
ജലാലാബാദിൽ സ്ഫോടനം:മൂന്നു മരണം
കാബൂൾ: ജലാലാബാദിൽ താലിബാെൻറ വാഹനങ്ങൾ ലക്ഷ്യമിട്ട് നടന്ന സ്േഫാടനത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. മൂന്നു സ്ഫോടനങ്ങളാണ് നടന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. 20 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.
ആക്രമണത്തിെൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഐ.എസ് ഭീകരർക്ക് സ്വാധീനമുള്ള മേഖലയാണിവിടെ. മരിച്ചവരിലോ പരിക്കേറ്റവരിലോ താലിബാൻ ഉദ്യോഗസ്ഥരുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
കാബൂളിൽ ശനിയാഴ്ചയുണ്ടായ ബോംബ്സ്ഫോടനത്തിലും രണ്ടുപേർക്ക് പരിക്കേറ്റിരുന്നു. താലിബാൻ ഭരണം പിടിച്ചെടുത്തതിനു പിന്നാലെ കാബൂൾ വിമാനത്താവളത്തിൽ ഐ.എസ് ഭീകരാക്രമണം നടത്തിയിരുന്നു. നയകാര്യങ്ങളിൽ താലിബാെൻറ എതിർപക്ഷത്താണ് ഐ.എസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.