കാബൂൾ: താലിബാന്റെ പരമോന്നത നേതാവ് ഹിബത്തുല്ല അഖുൻസാദ കാബൂളിൽ പൊതുപരിപാടിയിൽ സംബന്ധിച്ചു. കഴിഞ്ഞ ആഗസ്റ്റിൽ താലിബാൻ അധികാരമേറ്റപ്പോഴൊന്നും അഖുൻസാദ പൊതുയിടങ്ങളിൽ മുഖം കാണിച്ചിരുന്നില്ല. കാബൂളിൽ നടക്കുന്ന പുരോഹിതൻമാരുടെ സമ്മേളനത്തിനാണ് അഖുൻസാദ എത്തിയത്.
3000 പുരോഹിതൻമാർ മൂന്നുദിവസമായി നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. വ്യാഴാഴ്ചയാണ് സമ്മേളനം തുടങ്ങിയത്. പരിപാടിയിൽ മാധ്യമങ്ങൾക്കു നിയന്ത്രണമുണ്ടാകുമെന്ന് സമ്മേളനം നടക്കുന്നതിനു മുമ്പേ അഭ്യൂഹമുയർന്നിരുന്നു. സമ്മേളനത്തിൽ വനിതകളാരും പങ്കെടുത്തില്ല.
പെൺകുട്ടികളുടെ വിദ്യാഭ്യാസം തുടരുന്ന കാര്യം ഇതിൽ ചർച്ചയായെന്നും റിപ്പോർട്ടുണ്ട്. താലിബാൻ അഫ്ഗാനിൽ അധികാരം പിടിച്ചെടുത്തതു മുതൽ പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം നിഷേധിക്കുകയും സ്ത്രീകളെ പൊതുയിടങ്ങളിൽ നിന്ന് വിലക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.