യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നതുവരെ റഷ്യൻ പ്രസിഡന്‍റ് സ്ഥാനത്ത് വ്ലാദിമിർ പുടിൻ തുടരില്ലെന്ന സൂചന നൽകി യുക്രെയ്ൻ. പുടിനെ പ്രസിഡന്‍റ് പദവിയിൽനിന്ന് നീക്കുന്നതിന് ചർച്ചകൾ നടക്കുകയാണെന്ന് യുക്രെയ്ൻ ഡിഫൻസ് ഇന്‍റലിജൻസ് ചീഫിനെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പുടിനെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നതിനെക്കുറിച്ച് റഷ്യൻ ഉദ്യോഗസ്ഥർ സജീവമായി ചർച്ച നടത്തുകയാണെന്ന് മേജർ ജനറൽ കെറിലോ ബുഡനോവ് പറഞ്ഞതായി മിറർ റിപ്പോർട്ട് ചെയ്തു. ഖേർസൺ തിരിച്ചുപിടിക്കാനുള്ള പ്രത്യാക്രണം ശക്തമാക്കുന്നതിനിടെയാണ് യുക്രെയ്ൻ സർക്കാറിലെ മുതിർന്ന ഉദ്യോഗസ്ഥന്‍റെ വെളിപ്പെടുത്തൽ. അധിനിവേശത്തിന്‍റെ തുടക്കം മുതൽ തന്നെ റഷ്യ കീഴടക്കിയ പ്രദേശമാണ് ഖേർസൺ നഗരം.
'പുടിൻ ഇതിനെ അതിജീവിക്കാൻ സാധ്യതയില്ല. നിലവിൽ, റഷ്യയിൽ അദ്ദേഹത്തിന് പകരക്കാരനായി ആരായിരിക്കും എന്നതിനെക്കുറിച്ച് സജീവ ചർച്ചകൾ നടക്കുന്നു' -ബുഡനോവ് പറഞ്ഞു. നവംബർ അവസാനത്തോടെ ഖേർസൺ നഗരം തിരിച്ചുപിടിക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. ക്രൈമിയയും തിരിച്ചുപിടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.