16 കാരനായ ഹൈസ്‌കൂൾ വിദ്യാർഥി അധ്യാപികയെ കുത്തിക്കൊന്നു

പാരിസ്: ഫ്രാൻസിലെ സാഷോ ഡെലൂസ് പട്ടണത്തിലെ 16 കാരനായ ഹൈസ്‌കൂൾ വിദ്യാർഥി അധ്യാപികയെ കുത്തിക്കൊന്നു. സ്പാനിഷ് അധ്യാപികയാണ് കൊല്ലപ്പെട്ടത്. വിദ്യാർഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണം നടത്താനുള്ള കാരണം വ്യക്തമായിട്ടില്ല. ഇത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. ഇതിനിടെ, കുട്ടിക്ക് മാനസികമായ പ്രശ്നങ്ങളുണ്ടായിരുന്നതായുള്ള സൂചനകളും പുറത്തുവന്നിട്ടുണ്ട്. ഇക്കാര്യം പ്രാദേശിക മാധ്യമങ്ങൾ തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ പൊലീസ് ഇതേ കുറിച്ചും അന്വേഷിക്കുന്നുണ്ട്.

തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ പൈറനീസ് - അറ്റ്ലാന്റിക് മേഖലയിലെ സെന്റ് - തോമസ് ഡി അക്വിൻ സെക്കൻഡറി സ്കൂളിലാണ് നടക്കുന്ന സംഭവം ഉണ്ടായത്. വിദ്യാർഥിയുടെ ആക്രമണത്തിൽ 50 കാരിയായ അധ്യാപികക്കാണ് ജീവൻ നഷ്ടമായത്. അധ്യാപികയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് ഫ്രഞ്ച് സർക്കാർ വക്താവ് ഒലിവെർ വെരാൻ അടക്കമുള്ളവർ രംഗത്തെത്തി. അധ്യാപികയുടെ നെഞ്ചിലാണ് വിദ്യാർഥിയുടെ കുത്തേറ്റത്. അധ്യാപകയെ കുത്തിവീഴ്ത്തിയ ശേഷം സ്കൂളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കുട്ടി മുറിയിലേക്ക് ഓടിപ്പോകുകയായിരുന്നു.

മുറിയിലെത്തിയ ശേഷം ഈ കുട്ടി ശാന്തനായെന്നും അധികൃതർ പറയുന്നു. മറ്റൊരു അധ്യാപികയുടെ മുന്നിൽ ശാന്തനായ കുട്ടി ഇവർക്ക് കത്തി കൈമാറിയെന്നും പൊലീസ് വരുന്നതുവരെ മറ്റ് പ്രശ്നങ്ങളുണ്ടാക്കിയില്ലെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

Tags:    
News Summary - Teacher in France Dies After Student Stabs Her

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.