ഓൺലൈൻ ഗെയിമിങ്​​; മാതാവി​െൻറ ജീവിത സമ്പാദ്യം കൗമാരക്കാരൻ നഷ്​ടപ്പെടുത്തിയത്​ 17 ദിവസം കൊണ്ട്​

ന്യൂയോർക്​: ഒാൺലൈൻ ഗെയിമിലേക്കായി രക്ഷിതാക്കളുടെ ലക്ഷങ്ങൾ പൊടിക്കുന്ന കൗമാരക്കാരുടെ വാർത്തകൾ ഇപ്പോൾ പതിവാകുന്ന കാഴ്​ചയാണ്​. മുത്തച്ഛ​െൻറ പെൻഷൻ അക്കൗണ്ടിൽ നിന്നും ഒാൺലൈൻ ഗെയിമിന്​ വേണ്ടി യുവാവ്​ വലിയ തുക പിൻവലിച്ചതും പബ്​ജി മൊബൈൽ ഗെയിമിന്​ വേണ്ടി കൗമാരക്കാരൻ മാതാവി​െൻറ അക്കൗണ്ടിൽ നിന്നും 16 ലക്ഷം രൂപ നഷ്​ടപ്പെടുത്തിയ വാർത്തയും ഞെട്ടലോടെയാണ്​ ഇന്ത്യക്കാർ കേട്ടത്​​.

മാതാവി​െൻറ മുഴുവൻ സമ്പാദ്യവും ഗെയിം സ്​ട്രീം ചെയ്യുന്നവർക്ക് ഒാൺലൈനായി​ ഡൊണേറ്റ്​ ചെയ്​ത വിദ്യാർഥിയാണ്​​​ ഇപ്പോൾ വാർത്തകളിൽ നിറയുന്നത്​. അമേരിക്കയിലാണ്​ സംഭവം. കോവിഡ്​ ലോക്​ഡൗണിനെ തുടർന്ന്​ ഏറെ നേരം വീട്ടിലിരിക്കുകയായിരുന്ന വിദ്യാർഥി പതിവിലും കൂടുതൽ സമയം ഗെയിമിങ്ങിനും ഗെയിം സ്​ട്രീമിങ് കാണുന്നതിനും വേണ്ടി ഉപയോഗപ്പെടുത്തുകയായിരുന്നു. മാതാവി​െൻറ ഡെബിറ്റ്​ കാർഡി​െൻറ പാസ്​വേർഡ്​ അവരറിയാതെ ചോർത്തി 'ട്വിച്ച്'​ എന്ന ഗെയിം സ്​ട്രീം പ്ലാറ്റ്​ഫോമിലെ പ്രമുഖ ഗെയിമർമാർക്കായി ഒാൺലൈനിൽ വീതിച്ചു നൽകുകയായിരുന്നു.

ഇത്തരത്തിൽ 20000 ഡേളറാണത്രേ അക്കൗണ്ടിൽ നിന്ന്​ പിൻവലിച്ചത്​. മാതാവി​െൻറ ഇതുവരെയുള്ള സമ്പാദ്യമായിരുന്നു അത്​. ഒരുപാട്​ വർഷങ്ങളായി ചേർത്തുവെച്ച 15 ലക്ഷത്തോളം രൂപ 17 ദിവസംകൊണ്ടാണ്​ വിദ്യാർഥി അപ്രത്യക്ഷമാക്കിയത്​. ബാങ്ക്​​ സ്​റ്റേമെൻറ്​ എടുത്ത്​ പരിശോധിച്ചപ്പോൾ ജൂൺ 14 മുതൽ 30 വരെയാണ്​ പണം നഷ്​ടമായതായി കണ്ടെത്തിയത്​.

ത​െൻറ സങ്കടം റെഡ്ഡിറ്റ്​ എന്ന പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്​ഫോമിൽ പങ്കുവെച്ച അവർക്ക്​ സഹായവുമായി മറ്റൊരു രക്ഷിതാവ്​ എത്തുകയായിരുന്നു. നഷ്​ടമായ പണം തിരികെ ലഭിക്കാൻ ട്വിച്ച്​ എന്ന സ്​ട്രീമിങ്​ പ്ലാറ്റ്​ഫോമി​െൻറ പണമിടപാടുകൾ നടത്തുന്ന 'സൊല്ല'യുമായി (Xsolla) ബന്ധപ്പെടാൻ നിർദേശിച്ചു. അവരുടെ ചാറ്റ്​ സർവീസുമായി ബന്ധപ്പെട്ടതിനെ തുടർന്ന്​ മുഴുവൻ പണവും തിരികെ നൽകാൻ ട്വിച്ച്​ നിർബന്ധിതരാവുകയായിരുന്നു. അവരുടെ അക്കൗണ്ട്​ ട്വിച്ചുമായി ലിങ്ക്​ ചെയ്യുന്നത് കമ്പനി​ ബ്ലോക്ക്​ ചെയ്യുകയും ചെയ്​തു.

Tags:    
News Summary - Teenager Spends Mother’s Savings of Almost Rs. 15 Lakhs on Twitch Donations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.