ആൻഡമാൻ കടലിൽ കത്തുന്ന ബോട്ടിൽ ഉപേക്ഷിക്കപ്പെട്ട നാല് പൂച്ചകളെ രക്ഷപ്പെടുത്തി തായ് നാവിക സംഘം. തീപിടിത്തത്തെതുടർന്ന് ഒഴിപ്പിച്ച ബോട്ടിലാണ് പൂച്ചകൾ കുടുങ്ങിയത്. എണ്ണ ചോർച്ചയ്ക്കായി സൈറ്റ് പരിശോധിക്കാൻ അയച്ചതാണ് തായ് നാവിക സംഘത്തെ. ബോട്ടിലെ മനുഷ്യ സംഘത്തെ ഒഴിപ്പിച്ചിരുന്നുവെങ്കിലും പൂച്ചകളെ രക്ഷപ്പെടുത്തിയിരുന്നില്ല. പൂച്ചകൾക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നും ആരോഗ്യപ്രശ്നങ്ങളില്ലെന്നും രക്ഷാപ്രവർത്തകർ അവരുടെ കമാൻഡ് പോസ്റ്റിൽ പൂച്ചകളെ പരിചരിക്കുന്നുണ്ടെന്നും റോയിട്ടേഴ്‌സ് വാർത്താ ഏജൻസി അറിയിച്ചു.
ദ്വീപായ കോ അദാങിൽ നിന്ന് 13 കിലോമീറ്റർ അകലെയുള്ള ഫാമോൻസിൻ നവ 10 ഫിഷിങ് ബോട്ടിലാണ് തീപിടിച്ചത്. ബോട്ട് മുങ്ങുമെന്നഘട്ടത്തിലാണ് എട്ട് ജീവനക്കാരും അംഗങ്ങളും കടലിലേക്ക് ചാടി രക്ഷപ്പെട്ടത്. ഇവരെ മത്സ്യബന്ധന ബോട്ടുകളാണ് രക്ഷപ്പെടുത്തിയതെന്ന് തായ് പത്രം 'ദി നേഷൻ' അറിയിച്ചു. തുടർന്ന് അപകട സ്ഥലം പരിശോധിക്കാൻ നാവികസേനയെ വിളിക്കുകയായിരുന്നു.
'ബോട്ടിലേക്ക് കാമറ ഉപയോഗിച്ച് സൂം ഇൻ ചെയ്യവേ ഒന്നോ രണ്ടോ പൂച്ചകൾ തല പുറത്തേക്ക് നീട്ടുന്നത് കണ്ടു'- നാവികസേനയുടെ വ്യോമ, തീരദേശ പ്രതിരോധ വിഭാഗത്തിലെ ഫസ്റ്റ് ക്ലാസ് പെറ്റി ഓഫീസർ വിചിത് പുക്ഡിലോൺ പറഞ്ഞു. രക്ഷാപ്രവർത്തനത്തെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിൽ ആയിരക്കണക്കിനുപേർ അഭിനന്ദനവുമായി എത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.