ബാങ്കോക്ക് വിമാനത്താവളത്തിൽ എസ്കലേറ്ററിൽ കുടുങ്ങിയ സ്ത്രീയുടെ കാൽ മുറിച്ചുമാറ്റി

ബാങ്കോക്ക്: തായ്‍ലാൻഡ് നഗരമായ ബാങ്കോക്കിലെ ഡോൺ മുവാങ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എസ്കലേറ്ററിൽ കുടുങ്ങിയ സ്ത്രീയുടെ കാൽ മുറിച്ചുമാറ്റി. ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് ഇവരുടെ കാൽ എസ്കലേറ്ററിൽ കുടങ്ങിയത്. വിമാനത്താവളത്തിലെ രണ്ടാം ടെർമിനലിലായിരുന്നു സംഭവം.

വിമാനത്താവളത്തിലെ എസ്കലേറ്ററിന്റെ അവസാന ഭാഗത്താണ് യാത്രികയുടെ കാൽ കുടുങ്ങിയത്. ഉടൻ ത​ന്നെ വിമാനത്താവള അധികൃതർ സഹായത്തിനെത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഇവരെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്. എന്നാൽ, കാലിന് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് മുറിച്ച് മാറ്റണമെന്ന് ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു.

അപകടത്തെ തുടർന്ന് എസ്കലേറ്ററിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. സംഭവത്തെ കുറിച്ച് എൻജിനീയറിങ് ടീം അന്വേഷണം നടത്തുമെന്നും വിമാനത്താവള അധികൃതർ വ്യക്തമാക്കി. യാത്രക്കാരിയുടെ ചികിത്സച്ചെലവ് പൂർണമായും വഹിക്കുമെന്നും വിമാനത്താവള അധികൃതർ പറഞ്ഞു.


Full View


Tags:    
News Summary - Thai woman loses leg on Bangkok airport escalator

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.