ബാങ്കോക്ക്: കഞ്ചാവിനെ മയക്കുമരുന്ന് പട്ടികയിൽനിന്ന് ഒഴിവാക്കാൻ തായ്ലൻഡ് തീരുമാനിച്ചു. നാർകോട്ടിക് ബോർഡിന്റെ ശിപാർശ സർക്കാർ അംഗീകരിക്കുകയായിരുന്നു. ഇതോടെ കഞ്ചാവ് ചെടി വീടുകളിൽപോലും വളർത്താനുള്ള അനുമതി ഉണ്ടാകുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2018ൽ മരിജുവാനയെ വൈദ്യശാസ്ത്രപരമായ പരീക്ഷണങ്ങൾക്ക് ഉപയോഗിക്കാൻ തായ്ലൻഡ് അനുമതി നൽകിയിരുന്നു.
പുതിയ നിയമപ്രകാരം പൗരന്മാർക്ക് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അനുമതിയോടെ കഞ്ചാവ് വളർത്താം. പക്ഷേ, കൃത്യമായ ലൈസൻസ് കൂടാതെ വ്യാവസായിക അടിസ്ഥാനത്തിൽ ഉപയോഗിക്കാനാകില്ലെന്ന് ആരോഗ്യ മന്ത്രി അനുതിൻ ചാൻവിരാകുൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.