ലോകത്തെ ഒരു വൻ ആയുധ ശക്തിയും ഒരു കുഞ്ഞു രാജ്യവും തമ്മിലുള്ള യുദ്ധമാണ് ഇപ്പോൾ അരങ്ങേറുന്നത്. സൈനിക ശക്തിയിൽ ലോകത്ത് രണ്ടാമതുള്ള രാജ്യമാണ് റഷ്യ.
22മത് മാത്രമാണ് യുക്രെയ്ന്റെ സ്ഥാനം. ലോകത്തെ തന്നെ ഏറ്റവും വലിയ സൈനിക ശക്തികളിലൊന്നാണ് റഷ്യ. യുക്രെയ്ന്‍ ആക്രമിച്ചാല്‍ എന്തു സംഭവിക്കുമെന്നതാണ് ലോകം ഉറ്റുനോക്കുന്നത്. കര, നാവിക, വ്യോമ മാർഗം റഷ്യ യുക്രെയ്നെ വളഞ്ഞുകഴിഞ്ഞു. രൂക്ഷമായ ആക്രമണവും തുടങ്ങിയിട്ടുണ്ട്. റഷ്യയുടെ യുദ്ധ വിമാനങ്ങൾ വെടിവെച്ചിട്ടതായി യുക്രെയ്ൻ അവകാശപ്പെടുന്നുണ്ട്. എട്ടര ലക്ഷം സൈനികരാണ് റഷ്യക്കുള്ളത്. യുക്രെയ്‌നുള്ളത് രണ്ടു ലക്ഷം സൈനികര്‍ മാത്രം.
റഷ്യയ്ക്ക് 4173 യുദ്ധവിമാനങ്ങള്‍ ഉള്ളപ്പോള്‍ യുക്രെയ്‌നുള്ളത് 318 എണ്ണമാണ്. ആക്രമണ വിമാനം റഷ്യക്ക് 772 എണ്ണവും യുക്രെയ്‌ന് 69 എണ്ണവും. റഷ്യന്‍ പോരാട്ടത്തില്‍ നിര്‍ണായകമാകുന്ന ടാങ്കുകളുടെ എണ്ണം 12,420 ആണ്. യുക്രെയ്‌നുള്ളത് വെറും 2596 എണ്ണം. റഷ്യക്ക് 605 യുദ്ധക്കപ്പലുകള്‍ ഉള്ളപ്പോള്‍ യുക്രെയ്‌ന്റെ പക്കലുള്ളത് വെറും 38 എണ്ണമാണ്.
അവലംബം: https://www.globalfirepower.com/
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.