ഫ്ലോറിഡ: ഫ്ലോറിഡയിൽ കാണാതായ രണ്ടുവയസുകാരന്‍റെ മൃതദേഹം ചീങ്കണ്ണിയുടെ വായിൽ നിന്ന് കണ്ടെത്തി. മാർച്ച് 30 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് സെന്റ് പീറ്റേഴ്‌സ്ബർഗ് അപ്പാർട്ട്‌മെന്റിൽ 20 വയസ്സുള്ള അമ്മ പശുൻ ജെഫറിയെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്നാണ് കുട്ടിയെ കാണാതായത്. വെള്ളിയാഴ്ചയാണ് ടെയ്‌ലൻ മോസ്‌ലിയെ കാണാതായതായി റിപ്പോർട്ട് ചെയ്തത്.
മിസ് ജെഫറിയുടെയും അവരുടെ ഇളയ മകന്റെയും മരണത്തിൽ കുട്ടിയുടെ പിതാവ് തോമസ് മോസ്‌ലിക്കെതിരെ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്.
മിസ് ജെഫറി മരിച്ച നിലയിൽ കണ്ടെത്തിയ അപ്പാർട്ട്മെന്റിൽ നിന്ന് അൽപ്പം അകലെ നിന്നാണ് ചീങ്കണ്ണിയുടെ വായിൽ നിന്ന് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ മരണകാരണം ഇനിയും വ്യക്തമായിട്ടില്ല. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ മോസ്ലിയുടെ കൈകളിലും കൈകാലുകളിലും മുറിവുകളുണ്ടായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറയുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.