ഗസ്സ: ‘റഫ നഗരം ഇപ്പോൾ തികച്ചും വ്യത്യസ്തമായ മൂന്ന് ലോകങ്ങളായി മാറിയിരിക്കുന്നു. കിഴക്ക് യുദ്ധമേഖല, മധ്യഭാഗം ഒരു പ്രേത നഗരം, പടിഞ്ഞാറ് പരിതാപകരമായ അവസ്ഥയിൽ ജീവിക്കുന്ന ജനസാന്ദ്രതയേറിയ ഭാഗം’ -ഗസ്സയിൽ പ്രവർത്തിക്കുന്ന നോർവീജിയൻ അഭയാർഥി കൗൺസിലിന്റെ എമർജൻസി റെസ്‌പോൺസ് ലീഡർ സൂസെ വാൻ മീഗന്റെ വാക്കുകളാണിത്.
നിരവധി സാധാരണക്കാർ ഇപ്പോഴും റഫയിലെ യുദ്ധമേഖലയിൽ കുടുങ്ങിക്കിടക്കുകയാണെന്ന് സൂസെ വാൻ പറഞ്ഞു. ‘ഇവർക്ക് പോകാൻ ഇടങ്ങളില്ല. തങ്ങളുടെ കുടുംബാംഗങ്ങളെ കൊല്ലുകയും വീടുകൾ നശിപ്പിക്കുകയും ചെയ്ത ശക്തികൾ 'സുരക്ഷിത മേഖലകൾ' എന്നുപറഞ്ഞ് ചൂണ്ടിക്കാണിക്കുന്ന ഇടങ്ങളിേലക്ക് പോകുകയല്ലാതെ ഇവിടെ നിന്ന് കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് മറ്റുമാർഗമില്ല’ -അവർ കൂട്ടിച്ചേർത്തു.
അതിനിടെ, നിലവിൽ റഫയിൽ ഏറ്റവും ജനസാന്ദ്രതയേറിയ പടിഞ്ഞാറൻ മേഖലയായ യിബ്നയിൽ ഇസ്രായേൽ സൈനിക ടാങ്കുകളും യുദ്ധവാഹനങ്ങളും എത്തിയതായി റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. മൂന്ന് കിഴക്കൻ പ്രാന്തപ്രദേശങ്ങളിൽ ഇസ്രായേൽ സൈന്യം ആക്രമണം തുടരുന്നുണ്ട്. തെക്കുകിഴക്ക് ഭാഗത്തും ഇസ്രായേലി ടാങ്കുകൾ നശീകരണം തുടരുകയാണ്.
“The city of #Rafah is now comprised of three entirely different worlds: the east is an archetypal war zone, the middle is a ghost town, and the west is a congested mass of people living in deplorable conditions.”
— Norwegian Refugee Council (@NRC_Norway) May 23, 2024
Latest update by from #Gaza: https://t.co/Rs5SUv8JP5
"സൈനിക അധിനിവേശം കൂടുതൽ പടിഞ്ഞാറോട്ട് നീങ്ങാൻ ശ്രമിക്കുകയാണ്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന യിബ്നക്ക് സമീപം എത്തി. ഇതുവരെ അവിടെ ആക്രമിച്ചിട്ടില്ല” -റഫ നിവാസി വാർത്താ ഏജൻസിയോട് പറഞ്ഞു. “ഞങ്ങൾ സ്ഫോടന ശബ്ദം കേൾക്കുന്നുണ്ട്. സൈന്യം ആക്രമിച്ച പ്രദേശങ്ങളിൽനിന്ന് കറുത്ത പുക ഉയരുന്നതും കാണുന്നു. ഏറെ പ്രയാസമേറിയ മറ്റൊരു രാത്രിയായിരുന്നു ഇന്നലെ” -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.