യൂറോപ്യൻ യൂനിയൻ വോട്ടെടുപ്പ് സമാപിച്ചു

ബ്ര​സ​ൽ​സ്: പു​തി​യ യൂ​റോ​പ്യ​ൻ പാ​ർ​ല​മെൻറി​നെ തി​ര​ഞ്ഞെ​ടു​ക്കാ​ൻ 20 യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ തു​ട​ങ്ങി​യ വോ​ട്ടെ​ടു​പ്പി​ന് സ​മാ​പ​നം. വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ യൂ​റോ​പ്പി​ലു​ട​നീ​ളം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ൾ തു​റ​ന്നി​രു​ന്നു. ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു അ​വ​സാ​ന ദി​വ​സം.

720 അം​ഗ​ങ്ങ​ളെ​യാ​ണ് തി​ര​ഞ്ഞെ​ടു​ക്കേ​ണ്ട​ത്. 45 കോ​ടി​യാ​ണ് വോ​ട്ട​ർ​മാ​ർ. യു​ക്രെ​യ്ൻ യു​ദ്ധം, കു​ടി​യേ​റ്റം, കാ​ലാ​വ​സ്ഥ ന​യം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ തീ​രു​മാ​ന​മു​ണ്ടാ​കാ​നി​രി​ക്കെ, നി​ർ​ണാ​യ​ക​മാ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പ്. യൂ​റോ​പ്യ​ൻ അ​നു​കൂ​ല പാ​ർ​ട്ടി​ക​ൾ പാ​ർ​ല​മെ​ന്റി​ൽ ഭൂ​രി​പ​ക്ഷം നി​ല​നി​ർ​ത്തു​മെ​ന്നാ​ണ് സ​ർ​വേ ഫ​ല​ങ്ങ​ൾ. എ​ന്നാ​ൽ, നെ​ത​ർ​ല​ൻ​ഡ്സി​ലെ ഗീ​ർ​ട്ട് വൈ​ൽ​ഡേ​ഴ്‌​സ്, ഫ്രാ​ൻ​സി​ലെ മ​റൈ​ൻ ലെ ​പെ​ന്നി​നെ എ​ന്നീ രാ​ഷ്ട്രീ​യ​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള തീ​വ്ര വ​ല​തു​പ​ക്ഷം ശ​ക്ത​മാ​യി രം​ഗ​ത്തു​ണ്ട്. ഇ​വ​ർ​ക്ക് കൂ​ടു​ത​ൽ സീ​റ്റ് ല​ഭി​ക്കു​ന്ന​ത് നി​യ​മം പാ​സാ​ക്കു​ന്ന​തി​നും തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​നും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

2019ലെ ​അ​വ​സാ​ന യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം ഹം​ഗ​റി, സ്ലൊ​വാ​ക്യ, ഇ​റ്റ​ലി രാ​ജ്യ​ങ്ങ​ളി​ൽ തീ​വ്ര വ​ല​തു​പ​ക്ഷ പാ​ർ​ട്ടി​ക​ളാ​ണ് അ​ധി​കാ​ര​ത്തി​ലേ​റി​യ​ത്. സ്വീ​ഡ​ൻ, ഫി​ൻ​ല​ൻ​ഡ്, നെ​ത​ർ​ല​ൻ​ഡ്‌​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​വ​ർ ഭ​ര​ണ​ത്തി​ലു​മു​ണ്ട്.

Tags:    
News Summary - The European Union polls concluded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.