ഇസ്തിരിയിട്ട ഷൂ ലേസ്, ​പ്രഭാത ഭക്ഷണത്തിന് പ്രത്യേക പാത്രം, സ്വന്തമായി ടോയ്‍ലറ്റ് സീറ്റ്...ബ്രിട്ടനിലെ ചാൾസ് രാജാവിന്റെ ശീലങ്ങൾ അറിയാം

ലണ്ടൻ: ബ്രിട്ടനിലെ രാജാവായി തെരഞ്ഞെടുക്കപ്പെട്ടതോടെ ചാൾസ് രാജാവ് പ്രശസ്തിയിലേക്ക് ഉയർന്നിരിക്കയാണ്. എന്തൊക്കെയാണ് ചാൾസിന്റെ ഇഷ്ട ഭക്ഷണം, ഒഴിവു സമയത്ത് എന്താണ് ചെയ്യുക, ഏതുതരത്തിലുള്ള സംഗീതമാണ് ഇഷ്ടം എന്നു തുടങ്ങി എല്ലാ കാര്യങ്ങളും അറിയാൻ ആളുകൾ കാത്തിരിക്കയാണ്. ചാൾസിന് സ്വന്തമായി ടോയ്‍ലറ്റ് സീറ്റും ക്ലീനെക്സ് വെൽവറ്റ് ടോയ്‍ലറ്റ് ​പേപ്പറും ഉണ്ടെന്നും എവിടെ പോവുകയാണെങ്കിലും അദ്ദേഹം ഇതെല്ലാം ഒപ്പം കൊണ്ടു പോകുമെന്നും ന്യൂയോർക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

2015-ൽ പുറത്തിറങ്ങിയ ''സെർവിങ് ദ റോയൽസ്: ഇൻസൈഡ് ദി ഫേം'' എന്ന ഡോക്യുമെന്ററിയിലാണ് രാജാവിനെ കുറിച്ച വിവരങ്ങളുള്ളത്. ഷൂ ലേസുകൾ ഇസ്തിരിയിടാൻ ചാൾസിന് പ്രത്യേക ചിട്ടയുണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന്റെയും ഭാര്യയായിരുന്ന ഡയാന രാജകുമാരിയുടെയും കൂടെ സേവനമനുഷ്ടിച്ച പോൾ ബറെൽ വെളിപ്പെടുത്തുന്നു.

എല്ലാ ദിവസവും ടൂത്ത് ബ്രഷിൽ ഒരു തുള്ളി പേസ്റ്റ് എടുത്താണ് പല്ല് തേക്കുക. കുളിക്കാൻ ചൂടുവെള്ളം നിർബന്ധമാണ്. വളരെ ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളാണ് ചാൾസ് പിന്തുടരുന്നത്. ​ബ്രിട്ടനിൽ തന്നെ നിർമിച്ച ബ്രഡ്, പഴച്ചാറുകൾ എന്നിവയാണ് പ്രഭാത ഭക്ഷണത്തിനായി ഇഷ്ടം. ലോകത്തിന്റെ ഏതൊരു കോണിലേക്ക് യാത്ര ചെയ്താലും ബ്രേക്ഫാസ്റ്റ് കഴിക്കാൻ ഒരു പാത്രവും അദ്ദേഹം കൂടെ കൊണ്ടുപോകും. ആറിനം തേൻ, ചില പ്രത്യേക ധാന്യങ്ങൾ, ഉണങ്ങിയ പഴങ്ങൾ തുടങ്ങിയവ ആ പാത്രത്തിൽ കാണും.

Tags:    
News Summary - The many quirks of king charles: Ironed shoelaces, breakfast box

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.