ലിബ്രവീൽ: മധ്യ ആഫ്രിക്കൻ രാജ്യമായ ഗാബോണിൽ പട്ടാള അട്ടിമറി. സൈന്യം രാജ്യത്തിന്റെ അധികാരം പിടിച്ചെടുത്ത് പ്രസിഡന്റിനെ തടവിലാക്കി. അധികാരം പിടിച്ചെടുത്തതിനെത്തുടർന്ന് പ്രസിഡന്റ് അലി ബോംഗോ അന്താരാഷ്ട്ര സഹായം അഭ്യർഥിച്ചിട്ടുണ്ട്. ആഗോളതലത്തിലുള്ള സുഹൃത്തുക്കൾ ഗാബോണിനുവേണ്ടി ശബ്ദം ഉയർത്തണമെന്ന് ബോംഗോ വിഡിയോയിലൂടെ ആവശ്യപ്പെട്ടു.
രാജ്യം തങ്ങൾ പിടിച്ചെടുത്തതായും പ്രസിഡന്റിനെ തടവിലാക്കിയതായും മുതിർന്ന പട്ടാള ഉദ്യോഗസ്ഥൻ ഔദ്യോഗിക വാർത്ത ചാനലിൽ പ്രത്യക്ഷപ്പെട്ട് അറിയിച്ചു. പ്രസിഡന്റ് ബോംഗോയെ വിജയിയായി പ്രഖ്യാപിച്ച ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പുഫലം അസാധുവാക്കിയതായും രാജ്യത്തിന്റെ അതിർത്തികൾ അടക്കുന്നതായും സൈന്യം പ്രഖ്യാപിച്ചു. സൈന്യത്തലവൻ ഇനി രാജ്യത്തലവനായി പ്രവർത്തിക്കുമെന്നും അവർ അറിയിച്ചു. 56 വർഷമായി തുടരുന്ന ബോംഗോ കുടുംബത്തിന്റെ വാഴ്ചയാണ് പട്ടാള അട്ടിമറിയിലൂടെ അവസാനിക്കുന്നത്. നാലുപതിറ്റാണ്ടിലേറെ രാജ്യം ഭരിച്ച പിതാവ് ഉമർ ബോംഗോയിൽനിന്ന് 2009ലാണ് അലി ബോംഗോ അധികാരമേറ്റെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.