പാരീസ്: ഫ്രാൻസിലെ കാൻ ഫിലിം ഫെസ്റ്റിവലിന്‍റെ ഉദ്ഘാടന ചടങ്ങിൽ യുക്രെയ്ൻ പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്കിയുടെ വിഡിയോ സന്ദേശം. കൂടിനിന്ന ജനക്കൂട്ടത്തിന് മുന്നിലേക്ക് അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ട സെലൻസ്കിയുടെ വിഡിയോ സന്ദേശം വൻ കരഘോഷത്തോടെയാണ് ആളുകൾ സ്വീകരിച്ചത്.
സിനിമ നിശബ്ദമാകുമോ അതോ സംസാരിക്കുമോയെന്ന് സെലൻസ്കി ചോദിച്ചു. സ്വാതന്ത്ര്യത്തിന് വേണ്ടി ഇനി ഒരു യുദ്ധമുണ്ടായാൽ എല്ലാം നമ്മുടെ ഐക്യത്തെ ആശ്രയിച്ചിരിക്കും. സിനിമക്ക് ഈ ഐക്യത്തിന് പുറത്ത് നിലനിൽക്കാൻ സാധിക്കുമോയെന്നും തന്‍റെ വിഡിയോ സന്ദേശത്തിൽ സെലൻസ്കി ചോദിച്ചു.
ചാപ്ലിന്‍റെ സിനിമ യഥാർത്ത ഏകാധിപതിയെ നശിപ്പിച്ചില്ല. എങ്കിലും സിനിമ ഒരിക്കലും നിശബ്ദമായില്ല. സിനിമക്ക് നന്ദി. സിനിമ ഒരിക്കലും നിശബ്ദമാകുന്നില്ലെന്ന് തെളിയിക്കാൻ ഇന്ന് നമുക്കൊരു പുതിയ ചാപ്ലിൻ ആവശ്യമാണ്- സെലൻസ്കി പറഞ്ഞു.
കാൻ ഫിലിം ഫെസ്റ്റിവലിന്‍റെ ഇത്തവണത്തെ പ്രധാന തീം യുദ്ധമാണ്. കഴിഞ്ഞ മാസം യുക്രെയ്നിൽ വെച്ച് റഷ്യൻ സൈന്യം കൊലപ്പെടുത്തിയ ലിത്വാനിയൻ സംവിധായകൻ മാന്താസ് ക്വേദരാവിഷ്യസിന്റെ സംഘർഷത്തെക്കുറിച്ചുള്ള "മാരിയൂപോളിസ് 2" എന്ന ഡോക്യുമെന്‍ററിക്ക് പ്രത്യേക പ്രദർശനം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.