നെ​ത​ന്യാ​ഹുവിനെതിരെ യു.​എ​സ് ഹൗ​സി​ലും പ്രതിഷേധം; പ്ലക്കാർഡ് ഉയർത്തി കോൺഗ്രസിലെ ഏക ഫലസ്തീൻ വംശജ

വാഷിങ്ടൺ: ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബിന്യമിൻ നെ​ത​ന്യാ​ഹുവിനെതിരെ പരസ്യ പ്രതിഷേധവുമായി യു.എസ് കോൺഗ്രസിലെ ഏക ഫലസ്തീൻ വംശജയായ റാശിദ തുലൈബ്. യു.​എ​സ് ഹൗ​സി​ൽ നെ​ത​ന്യാ​ഹു പ്ര​സം​ഗിക്കുന്നതിനിടെ വാർ ക്രിമിനൽ, വംശഹത്യയുടെ കുറ്റവാളി എന്നീ പ്ലക്കാർഡുകൾ ഉയർത്തി കഫിയ ധരിച്ചാണ് ഫലസ്തീനിലെ ഇസ്രായേൽ ക്രൂരതക്കെതിരെ റാശിദ പ്രതിഷേധിച്ചത്.

'അധികാരത്തോട് സത്യം പറയുന്നതിൽ ഞാൻ ഒരിക്കലും പിന്നോട്ടില്ല. ഇസ്രായേലിലെ വർണ വിവേചന സർക്കാർ ഫലസ്തീനികൾക്കെതിരെ വംശഹത്യ നടത്തുകയാണ്. ഫലസ്തീനികളെ മായ്ചുകളയാനാവില്ല. ഈ മതിലുകൾക്ക് പുറത്തുള്ള തെരുവുകളിൽ പ്രതിഷേധിക്കുകയും വിയോജിക്കാനുള്ള അവകാശം പ്രയോഗിക്കുകയും ചെയ്യുന്ന എല്ലാവരോടും ഐക്യദാർഢ്യം' -റാശിദ തുലൈബ് എക്സിൽ കുറിച്ചു.

അമേരിക്കയിലെത്തിയ നെ​ത​ന്യാ​ഹുവിനെതിരെ വൻ പ്രതിഷേധമാണ് അരങ്ങേറിയത്. പാ​ർ​ല​മെ​ന്റ് മ​ന്ദി​ര​ത്തി​ന​ടു​ത്ത് യു.​എ​സ് പ​താ​ക ക​ത്തി​ച്ച പ്ര​തി​ഷേ​ധ​ക്കാ​ർ ഫ​ല​സ്തീ​ൻ പ​താ​ക ഉ​യ​ർ​ത്തുകയും ചെയ്തു. വാ​ഷി​ങ്ട​ണി​ലെ ച​രി​ത്ര​പ്ര​ധാ​ന റെ​യി​ൽ​വേ സ്റ്റേ​ഷ​നാ​യ യൂ​നി​യ​ൻ സ്റ്റേ​ഷ​ന്റെ മു​ന്നി​ലാ​ണ് നൂ​റു​ക​ണ​ക്കി​ന് ഫ​ല​സ്തീ​ൻ അ​നു​കൂ​ലി​ക​ൾ പ്ര​തി​ഷേ​ധി​ച്ച​ത്.

സ​മ്പൂ​ർ​ണ വി​ജ​യം വ​രെ യു​ദ്ധം നി​ർ​ത്തി​ല്ലെ​ന്നും ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്കാ​ൻ തീ​വ്ര​ശ്ര​മം ന​ട​ത്തു​ക​യാ​ണെ​ന്നു​മാ​ണ് നെ​ത​ന്യാ​ഹു പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞ​ത്. യു​ദ്ധ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​രെ വി​ഡ്ഢി​ക​ൾ എ​ന്ന് വി​ളി​ച്ച് നെ​ത​ന്യാ​ഹു പ​രി​ഹ​സി​ക്കു​ക​യും ചെ​യ്തു.

ചരിത്രത്തിലാദ്യമായി അമേരിക്കൻ ജനപ്രതിനിധി സഭയിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ട മുസ്​ലിം വനിതകളിൽ ഒരാളാണ് ഫലസ്​തീൻ വംശജയായ റാശിദ തുലൈബ്. റാശിദ മിഷിഗണിൽ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഡെമോക്രാറ്റിക് അംഗമായ റാശിദ 2018ലാ​ണ് ആ​ദ്യ​മാ​യി സ​ഭ​യി​ലെ​ത്തു​ന്ന​ത്. ഫ​ല​സ്തീ​ൻ വി​ഷ​യ​ത്തി​ൽ എ​ക്കാ​ല​ത്തും അ​മേ​രി​ക്ക​യു​ടെ പൊ​തു​നി​ല​പാ​ടി​നെ​തി​രെ സം​സാ​രി​ക്കു​ന്ന​ ആളാ​ണ് റാ​ശി​ദ.

ഫലസ്തീനികളെ വംശഹത്യ ചെയ്യാനാണ് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ഇസ്രായേലിന് ധനസഹായം നൽകിയതെന്ന് ചൂണ്ടിക്കാട്ടി റാശിദ തുലൈബ് മുമ്പ് രംഗത്തു വന്നിരുന്നു. വെടിനിർത്തൽ ആവശ്യപ്പെട്ട് റാശിദ അടക്കമുള്ള ഡെമോക്രാറ്റിക് അംഗങ്ങൾ പ്രമേയം കൊണ്ടു വന്നിരുന്നു.

ഗ​സ്സ​യി​ലെ കു​രു​തി​ക​ളെ​ക്കു​റി​ച്ച് ത​ന്റെ നി​ല​പാ​ട് പ​ര​സ്യ​മാ​ക്കി​യ​തി​ന് റാ​ശി​ദയെ റി​പ്പ​ബ്ലി​ക്ക​ൻ നി​യ​ന്ത്ര​ണ​മു​ള്ള യു.​എ​സ് പ്ര​തി​നി​ധി സ​ഭ 2023 നവംബർ എട്ടിന്​ പ​ര​സ്യമായി ശാ​സിക്കുകയുണ്ടായി. സെ​മി​റ്റി​ക് വി​രു​ദ്ധ ന​ട​പ​ടി​യാ​ണ് റാ​ശി​ദ തു​ലൈ​ബി​ന്റെ​യെ​ന്നാ​യി​രു​ന്നു റി​പ്പ​ബ്ലി​ക്ക​ൻ അം​ഗം റി​ച്ച് മ​ക്കോ​ർ​മി​ക് ആരോപിച്ചത്. എ​ന്നാ​ൽ, ത​ന്നെ നി​ശ്ശ​ബ്ദ​നാ​ക്കാ​നാ​കി​ല്ലെ​ന്നും ത​ന്റെ വാ​ക്കു​ക​ളെ വ​ള​ച്ചൊ​ടി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും റാ​ശി​ദ തിരിച്ചടിച്ചു.

Tags:    
News Summary - The only Palestinian in the US Congress raised a placard against Netanyahu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.