ക​മ​ല ഹാ​രി​സ്

യു.എസ്സിലെ 'കുടുംബശ്രീ'കളുടെ പിന്തുണ തുണക്കുമോ കമലയെ?; സൊറോറിറ്റികളുടെ വോട്ടിൽ കണ്ണുനട്ട് ഡെമോക്രാറ്റുകൾ

യു.​എ​സ്​ പ്ര​സി​ഡ​ന്‍റ്​ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ൽ​നി​ന്ന് നി​ല​വി​ലെ പ്ര​സി​ഡ​ന്‍റ്​ ജോ ​ബൈ​ഡ​ൻ പി​ൻ​വ​ലി​ഞ്ഞ്​ വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ല ഹാ​രി​സി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​തോ​ടെ മത്സരം പുതിയ തലത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. അ​മേ​രി​ക്ക​ൻ ച​രി​ത്ര​ത്തി​ലെ ആ​ദ്യ​ത്തെ ക​റു​ത്ത വ​ർ​ഗ​ക്കാ​രി​യാ​യ വ​നി​ത സ്ഥാ​നാ​ർ​ഥി​യെ​ന്ന സ​വി​ശേ​ഷ​തയുള്ള കമല, യു.എസിലെ, സാമൂഹിക-സാംസ്കാരിക മേഖലയിൽ സജീവ ഇടപെടൽ നടത്തുന്ന വിവിധ സ്ത്രീ കൂട്ടായ്മകളുടെ (സൊറോറിറ്റി) വോട്ട് തനിക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. ആഫ്രോ-അമേരിക്കൻ വനിതാ കൂട്ടായ്മയായ സീറ്റ ഫൈ ബീറ്റയുടെ ദ്വിവാർഷിക കൺവെൻഷനിൽ കമല പങ്കെടുത്തിരുന്നു. മറ്റൊരു ആഫ്രോ-അമേരിക്കൻ വനിത കൂട്ടായ്മയായ ആൽഫ കപ്പാ ആൽഫയുടെ ആജീവനാന്ത അംഗം കൂടിയാണ് കമല.

ആഫ്രോ-അമേരിക്കക്കാരുടെ സംയുക്ത സംഘടനയായ പാൻ ഹെല്ലെനിക് കൗൺസിലിലെ പ്രധാന സംഘടനകളാണ് സീറ്റ ഫൈ ബീറ്റയും ആൽഫ കപ്പാ ആൽഫയും. 'ഡിവൈൻ നയൻ' എന്നറിയപ്പെടുന്ന പാൻ ഹെല്ലെനിക് കൗൺസിലിൽ 40 ലക്ഷത്തോളം അംഗങ്ങളാണുള്ളത്. കമലാ ഹാരിസ് പ്രസിഡന്‍റ് പദത്തിലേക്ക് മത്സരിക്കുമ്പോൾ ഈ വോട്ടുകൾ നിർണായകമായി മാറുമെന്നാണ് വിലയിരുത്തൽ.

ജോ ബൈഡൻ സ്ഥാനാർഥിത്വത്തിൽ നിന്ന് പിൻവാങ്ങുകയും കമലയെ ഡെമോക്രാറ്റിക് സ്ഥാനാർഥിയായി നിർദേശിക്കുകയും ചെയ്തതിന് പിന്നാലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പാൻ ഹെല്ലെനിക് കൗൺസിൽ സജീവമായി ഇടപെട്ടു തുടങ്ങിയിരിക്കുകയാണ്. ഒരു നോൺ-പ്രൊഫിറ്റ് സംഘടനയെന്ന നിലയിൽ പാൻ ഹെല്ലെനിക് കൗൺസിലിന് തെരഞ്ഞെടുപ്പിൽ നേരിട്ട് ഇടപെടാനോ ഏതെങ്കിലും പാർട്ടിക്ക് പിന്തുണ പ്രഖ്യാപിക്കാനോ കഴിയില്ല. എന്നാലും, കമല പ്രസിഡന്‍റ് സ്ഥാനാർഥിത്വത്തിലേക്ക് വരുമെന്നായതോടെ വോട്ടർ രജിസ്ട്രേഷൻ, വോട്ടർ ബോധവത്കരണം തുടങ്ങിയ പരിപാടികൾ സംഘടന ആരംഭിച്ചുകഴിഞ്ഞു. 'ഞങ്ങളുടെ സംഘടനകളെ പ്രതിനിധീകരിക്കുന്ന വിഭാഗങ്ങളിൽ നിന്ന് മികച്ച പോളിങ് ഉറപ്പുവരുത്തും' എന്നാണ് സംഘടനയുമായി ബന്ധപ്പെട്ടവർ വിശദീകരിച്ചത്.

 

കറുത്തവർഗ്ഗക്കാരുടെ അമേരിക്കയിലെ ആദ്യ കൂട്ടായ്മയായ ആൽഫ ഫൈ ബീറ്റ 1906ൽ ഒരു പഠന കൂട്ടായ്മയായി ആരംഭിച്ചതാണ്. മാർട്ടിൻ ലൂഥർ കിങ് ജൂനിയർ, മുൻ സുപ്രീംകോടതി ജഡ്ജി തുർഗൂഡ് മാർഷൽ, ഒളിമ്പിക് ഗോൾഡ് മെഡലിസ്റ്റ് ജെസ്സി ഓവൻസ് എന്നിവർ പലകാലങ്ങളിൽ ഇതിന്‍റെ ഭാഗമായവരാണ്. വാഷിങ്ടണിലെ ഹവാഡ് സർവകലാശാലയിൽ പഠിക്കുന്ന കാലഘട്ടത്തിൽ കൂട്ടായ്മയിൽ അംഗമായ വ്യക്തിയാണ് കമല ഹാരിസ്. ഈ കൂട്ടായ്മയിലെ അംഗത്വം തന്‍റെ ജീവിതത്തെ തന്നെ മാറ്റിമറിച്ചുവെന്ന് കമല ഒരിക്കൽ അഭിപ്രായപ്പെട്ടിരുന്നു. ആൽഫ കപ്പാ ആൽഫ കൂട്ടായ്മയുമായും കമലക്ക് അടുത്ത ബന്ധമുണ്ട്.

'വിൻ വിത്ത് ബ്ലാക്ക് വുമൺ' എന്ന മറ്റൊരു സംഘടന, കമലയുടെ സ്ഥാനാർഥിത്വം ഉയർന്നതിന് പിന്നാലെ ഞായറാഴ്ച രാത്രി മൂന്ന് മണിക്കൂർ കൊണ്ട് മില്യൺ ഡോളറാണ് പ്രചാരണത്തിനായി സമാഹരിച്ചത്. കമലയുടെ സ്ഥാനാർഥിത്വത്തോടെ ജനങ്ങളെല്ലാം ആവേശഭരിതരാണെന്ന് ആൽഫ കപ്പാ ആൽഫ നേതാവ് ക്രിസ്റ്റൽ സീവെൽ പറഞ്ഞു.

ബുധനാഴ്ച ഇന്ത്യാനപൊളിസിൽ സീറ്റ ഫൈ ബീറ്റയുടെ കൺവെൻഷനിൽ കമല സംസാരിച്ചിരുന്നു. നമ്മുടെ രാജ്യത്തിന് വേണ്ടി രണ്ട് വ്യത്യസ്ത കാഴ്ചപ്പാടുകളിൽ ഒന്നിനെ തെരഞ്ഞെടുക്കാനുള്ള സമയമാണ് നിങ്ങൾക്ക് മുന്നിലെന്ന് കമല പറഞ്ഞു. ഒന്ന് ഭാവിയിലേക്ക് നോക്കുന്ന കാഴ്ചപ്പാടാണ്. മറ്റൊന്ന് ഭൂതകാലത്തിലേക്കും. നിങ്ങളുടെ പിന്തുണയുണ്ടെങ്കിൽ രാജ്യത്തിന്‍റെ ഭാവിക്കായി പോരാടാൻ എനിക്ക് സാധിക്കും -കമല പറഞ്ഞു.

 

അ​ടു​ത്ത മാ​സം 19നു ​ചേ​രു​ന്ന ഡെ​മോ​ക്രാ​റ്റു​ക​ളു​ടെ ക​ൺ​വെ​ൻ​ഷ​നി​ലാണ് ക​മ​ല ഹാ​രി​സി​നെ ഔ​ദ്യോ​ഗി​ക​മാ​യി നാ​മ​നി​ർ​ദേ​ശം ചെ​യ്യു​ക. ഇ​തോ​ടെയാണ് അ​മേ​രി​ക്ക​ൻ അ​ങ്ക​ത്തി​ന്‍റെ ചി​ത്രം വ്യ​ക്ത​മാ​കുക. നി​ല​വി​ലെ സൂ​ച​ന​ക​ൾ​വെ​ച്ച് ഡെ​മോ​ക്രാ​റ്റ്​ ന​റു​ക്ക്​ ക​മ​ല ഹാ​രി​സി​ന് ത​ന്നെ വീ​ഴാ​നാ​ണ് സാ​ധ്യ​ത. മാ​സ​ങ്ങ​ൾ നീ​ണ്ട പ്ര​ക്രി​യ​യാ​ണ് അ​മേ​രി​ക്ക​ൻ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള പാ​ർ​ട്ടി​ക​ളു​ടെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ പാ​ർ​ട്ടി ഘ​ട​ക​ങ്ങ​ളു​ടെ പി​ന്തു​ണ തേ​ടി അ​വ​സാ​നം പാ​ർ​ട്ടി ക​ൺ​വെ​ൻ​ഷ​നി​ൽ ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥിയെ പ്രഖ്യാപിക്കുകയാണ് ചെയ്യുക. റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി ഇ​തി​ന​കം മു​ൻ പ്ര​സി​ഡ​ന്‍റ്​ ഡോ​ണ​ൾ​ഡ്‌ ട്രം​പി​നെ നാ​മ​നി​ർ​​ദേ​ശം ചെ​യ്തി​ട്ടു​ണ്ട്.

Tags:    
News Summary - Kamala Harris is counting on her sorority sisters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.