തെരഞ്ഞെടുപ്പ് അട്ടിമറിക്കേസ്: വിചാരണ നീട്ടണം -ട്രംപ്

വാഷിങ്ടൺ: 2020 പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന കേസിൽ വിചാരണ നീട്ടണമെന്ന ആവശ്യവുമായി മുൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സുപ്രീംകോടതിയെ സമീപിച്ചു. കേസിൽ ശിക്ഷിക്കപ്പെടുന്നതിൽനിന്ന് തനിക്ക് സംരക്ഷണമുണ്ടെന്നാണ് ട്രംപിന്റെ വാദം.

കോടതിയിൽനിന്ന് പ്രതികൂല വിധിയുണ്ടായാൽ അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്ക് വന്നേക്കുമെന്ന് ട്രംപ് ഭയക്കുന്നുണ്ട്. ഇത് കണക്കിലെടുത്താണ് അടിയന്തര അപ്പീലുമായി സുപ്രീംകോടതിയെ സമീപിച്ചത്. കേസിൽ അടുത്തമാസം വിചാരണ തുടങ്ങാൻ തീരുമാനിച്ചിരിക്കെയാണ് ട്രംപിന്റെ നീക്കം. എന്നാൽ, സുപ്രീംകോടതി ട്രംപിന്റെ ആവശ്യം തള്ളിയേക്കുമെന്നാണ് സൂചന.

Tags:    
News Summary - The trial should be extended -Trump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.