ജനീവ: മുഹമ്മദ് നബിയെ അവഹേളിക്കുന്ന കാർട്ടൂണുമായി ബന്ധപ്പെട്ട വിവാദത്തിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് യു.എൻ ഭീകരവാദവിരുദ്ധ സമിതി. വ്യത്യസ്ത മതവിശ്വാസവും രാഷ്ട്രീയ വീക്ഷണവും പുലർത്തുന്നവർ പരസ്പരം ബഹുമാനം പുലർത്തണമെന്ന് സമിതി തലവൻ മിഗ്വൽ ആഞ്ചൽ മൊറടിനസ് അഭ്യർഥിച്ചു.
നിരപരാധികളായ ആളുകൾ തങ്ങളുടെ മതവിശ്വാസത്തിെൻറയോ വംശത്തിെൻറയോ പേരിൽ ആക്രമിക്കപ്പെടാൻ പ്രകോപനപരമായ കാരിക്കേച്ചറുകൾ കാരണമായതായി അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
മതങ്ങളെയും മതചിഹ്നങ്ങളെയും അപമാനിക്കുന്നത് പ്രകോപനം സൃഷ്ടിക്കും. തീവ്രവാദം സമൂഹത്തിൽ വിഭാഗീയതക്കും ഭിന്നതക്കും കാരണമാകും. മതസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും പരസ്പരാശ്രിതവും പരസ്പരബന്ധിതവും മൂല്യങ്ങളെ പരസ്പരം ശക്തിപ്പെടുത്തുന്നതുമാണ്. ഈ മൂല്യങ്ങളെ സംരക്ഷിക്കുക എന്നത് അംഗരാജ്യങ്ങളുടെ പ്രാഥമിക ഉത്തരവാദിത്തമാണെന്നും മൊറടിനസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.