യുനൈറ്റഡ് നേഷൻസ്: ഗസ്സയിലെ ആക്രമണത്തിന് അടിയന്തര മാനുഷിക ഇടവേള വേണമെന്നാവശ്യപ്പെടുന്ന പ്രമേയം നാലുതവണ പരാജയപ്പെട്ടതിനു പിന്നാലെ അഞ്ചാമതും ശ്രമം നടത്തി ഐക്യരാഷ്ട്രസഭ രക്ഷാസമിതി.
ഇരുകക്ഷികളും അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ പാലിക്കണമെന്നും സിവിലിയന്മാർക്കും കുട്ടികൾക്കും സംരക്ഷണമൊരുക്കണമെന്നും ബന്ദികളാക്കുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെടുന്ന പ്രമേയത്തിന്റെ കരട് രക്ഷാസമിതി അംഗമായ മാൾട്ടയാണ് മുന്നോട്ടുവെച്ചത്. എന്നാൽ, വെടിനിർത്തൽ ആവശ്യം ഉന്നയിക്കുന്നില്ല. 15 അംഗ രക്ഷാസമിതിയിൽ കടുത്ത അഭിപ്രായഭിന്നത നിലനിൽക്കുന്നതിനാൽ പ്രമേയം പാസാകുന്ന കാര്യത്തിൽ സംശയമുണ്ട്. നേരത്തെ ബ്രസീൽ കൊണ്ടുവന്ന പ്രമേയം അമേരിക്കയും യു.എസ് പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തിരുന്നു. റഷ്യയുടെ രണ്ട് പ്രമേയങ്ങൾ ആവശ്യത്തിന് വോട്ട് ലഭിക്കാത്തതിനാൽ പരാജയപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.