ബ്രസീലിയ: കോവാക്സിൻ വാങ്ങുന്നതുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ പ്രസിഡൻറ് ജെയിർ ബോൽസനാരോക്കെതിരെ ബ്രസീലിൽ ആയിരങ്ങളുടെ പ്രതിഷേധം. തുടർച്ചയായ മൂന്നാം ദിവസമാണ് ബ്രസീലിയൻ തെരുവുകളിൽ പ്രതിഷേധം.
രാജ്യത്ത് കൊറോണ വൈറസ് മഹാമാരിയെ തുടർന്ന് അഞ്ചുലക്ഷം പേർക്ക് ജീവൻ നഷ്ടമായതുമായി ബന്ധപ്പെട്ട് പാർലമെൻററി അന്വേഷണത്തിന് സമ്മർദ്ദം ചെലുത്തുന്നത് കൂടിയാണ് പ്രതിഷേധം. രാജ്യത്ത് മരണനിരക്ക് ഉയർന്നതിൽ സർക്കാറിനെ കുറ്റപ്പെടുത്തി പ്രതിഷേധത്തിൽ പെങ്കടുക്കുന്ന 47കാരിയായ ലിമ മെൻഡസ് രംഗത്തെത്തി. '
'തെറ്റായ തീരുമാനങ്ങൾ, വ്യാജവാർത്തകൾ, നുണകൾ തുടങ്ങിയവയിലൂടെ ഇൗ സർക്കാർ 5,00,000ത്തിൽ അധികംപേരെ കൊന്നു. കൂടാതെ ഇപ്പോൾ വാക്സിൻ വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതി ആരോപണവും' -ഫിസീഷ്യൻ കൂടിയായ ലിമ പറഞ്ഞു.
പ്രസിഡൻറ് രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. സാവോ പോളോ, ബെലം, റെസിഫ് തുടങ്ങിയ നഗരങ്ങളിൽ പ്രതിഷേധം അലയടിച്ചു. ബോൽസനാരോയെ ഇംപീച്ച് െചയ്യുക, വാക്സിനുകൾക്ക് യെസ് പറയുക, ബോൽസനാരോയുടെ വംശഹത്യ തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് പ്രതിഷേധം.
കോവാക്സിൻ വാങ്ങുന്നതുമായി ബന്ധപ്പെട്ട കരാറിെൻറ മറവിൽ അഴിമതി നടന്നുവെന്നും ഇതിന് ബോൽസനാരോ കൂട്ടുനിന്നെന്നുമാണ് ആരോപണം. തുടർന്ന് പ്രതിപക്ഷം പ്രസിഡൻറിനെതിരെ ഇംപീച്ച്മെൻറ് നടപടി ആവശ്യപ്പെട്ടിരുന്നു. നാലുകോടി ഡോളറിെൻറ കരാറിൽ അഴിമതി ആരോപണം ഉയർന്നിട്ടും ആരോപണ വിധേയനായ ഉദ്യോഗസ്ഥനെതിരെ സർക്കാർ അന്വേഷണം നടത്തുന്നില്ലെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.