ലണ്ടൻ: പണപ്പെരുപ്പം നേരിടാൻ ശമ്പളവർധന ആവശ്യപ്പെട്ട് ബ്രിട്ടനിൽ ആംബുലൻസ് ജീവനക്കാർ 24 മണിക്കൂർ സമരം നടത്തി. ഇംഗ്ലണ്ടിലെയും വെയിൽസിലെയും ആംബുലൻസ് ജീവനക്കാർ പണിമുടക്കി.
സമരത്തെ നേരിടാൻ സർക്കാർ വലിയ ഒരുക്കം നടത്തി. ജനങ്ങളോട് കായിക ഇടപാടുകളിൽ ഏർപ്പെടരുതെന്നും അമിതമായി മദ്യപിക്കരുതെന്നും അത്യാവശ്യമല്ലാത്ത വാഹനയാത്ര ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. അടിയന്തര സേവനങ്ങൾക്ക് സൈന്യവും സജ്ജമായി. സമരക്കാരോട് സന്ധിയില്ലെന്ന് പ്രധാനമന്ത്രി ഋഷി സുനക് വ്യക്തമാക്കിയിരുന്നു.
പണപ്പെരുപ്പം കുറയ്ക്കാനുള്ള നടപടികൾക്കാണു സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതു സാധ്യമാകുമ്പോൾ പ്രതിസന്ധിക്കു പരിഹാരമാകും. അല്ലാതെ ശമ്പള വർധനയിലൂടെ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കാൻ ഉദ്ദേശിക്കുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.
രാജ്യത്തെ ലക്ഷത്തോളം നഴ്സുമാർ കഴിഞ്ഞ ദിവസം ജോലിയിൽനിന്ന് വിട്ടുനിന്നിരുന്നു. ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് നഴ്സുമാർ സമരം നടത്തിയത്. നോർതേൺ അയർലൻഡ്, സ്കോട്ട്ലൻഡ്, ഐൽ ഓഫ് വൈറ്റ്, ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട് എന്നിവിടങ്ങളിലെ ആംബുലൻസ് ജീവനക്കാർ സമരത്തിന്റെ ഭാഗമായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.