ന്യൂസിലൻഡിൽ വിദ്യാർഥിനിയുടെ ഹിജാബ് ഊരിമാറ്റി മർദനം

വെല്ലിങ്ടൺ: ന്യൂസിലൻഡിൽ സ്കൂൾ വിദ്യാർഥിനിയുടെ ഹിജാബ് ഊരിമാറ്റി മർദിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം. പെൺകുട്ടിക്ക് നീതി ആവശ്യപ്പെട്ടുള്ള ഓൺലൈൻ ഹരജിയിൽ പതിനായിരങ്ങൾ ഒപ്പുവെച്ചു. രണ്ടുദിവസത്തിനുള്ളിൽ 60,000പേരാണ് ഹരജിയിൽ ഒപ്പിട്ടത്.

ന്യൂസിലൻഡിലെ ഒട്ടാഗോ ഗേൾസ് ഹൈസ്കൂളിലെ വിദ്യാർഥിനിയായ ഹോദ അൽ-ജമ എന്ന 17കാരിക്കാണ് മർദനമേറ്റത്. ഹോദയുടെ ഹിജാബ് നിർബന്ധിച്ച് ഊരിമാറ്റുകയും മൂന്നുപെൺകുട്ടികൾ ചേർന്ന് മർദിക്കുകയുമായിരുന്നു. ഇതി​ന്‍റെ ദൃശ്യങ്ങളും പകർത്തി. സംഭവത്തിൽ പ്രാദേശിക പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Tags:    
News Summary - Thousands sign petition for assaulted Muslim teenager in New Zealand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.