കാബൂൾ: അഫ്ഗാനിൽ മൂന്ന് മാധ്യമപ്രവർത്തകർ വെടിയേറ്റു മരിച്ചു. ജലാലാബാദിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് മൂന്ന് വനിത മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് വീട്ടിലേക്കു പോകുന്നതിനിടെയാണ് മുർസൽ വഹീദി, ഷഹനാസ്, സാദിയ എന്നിവർക്ക് വെടിയേറ്റത്.
അഫ്ഗാനിസ്താനിലെ സ്വകാര്യ റേഡിയോ, ടി.വി മാധ്യമങ്ങളിൽ ജോലിചെയ്യുന്നവരാണിവർ. ഇതോടെ രാജ്യത്ത് കഴിഞ്ഞ ആറു മാസത്തിനിടെ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണം 15 ആയി. മൂന്ന് വനിത മാധ്യമപ്രവർത്തകരെ കൊലപ്പെടുത്തിയതിെൻറ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്.
വനിത ടെലിവിഷൻ മാധ്യമപ്രവർത്തകർക്കെതിരെ അഫ്ഗാനിൽ അക്രമങ്ങൾ ഏറിവരുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.