താലിബാൻ സ്വാധീനമേഖലയിൽ നിന്ന് ഇന്ത്യൻ എൻജിനീ‍യർമാരെ രക്ഷപ്പെടുത്തി

കാബൂൾ: അഫ്ഗാനിസ്താനിലെ താലിബാൻ സ്വാധീന മേഖലയിൽ നിന്ന് മൂന്ന് ഇന്ത്യൻ എൻജിനീയർമാരെ രക്ഷപ്പെടുത്തി. അണക്കെട്ട് പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന എൻജിനീയർമാരെയാണ് വ്യോമമാർഗം അഫ്ഗാൻ സുരക്ഷാസേന സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചത്. കാബൂളിനെ ഇന്ത്യൻ എംബസിയാണ് വാർത്ത പുറത്തുവിട്ടത്.

താലിബാൻ അഫ്ഗാൻ പ്രവിശ്യകൾ കീഴടക്കുന്നതിനിടെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷക്കായി എംബസി കർശന നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. അക്രമങ്ങൾ വൻതോതിൽ വർധിക്കുന്നതിനാൽ മുഴുവൻ ഇന്ത്യൻ പൗരന്മാരും വാണിജ്യ വിമാന സർവീസുകൾ നിർത്തലാക്കുന്നതിന് മുമ്പായി നാട്ടിലേക്ക് മടങ്ങാൻ അടിയന്തര ക്രമീകരണങ്ങൾ ചെയ്യണം.

രാജ്യത്തുള്ള ഇന്ത്യൻ മാധ്യമപ്രവർത്തകർ കൂടുതൽ സുരക്ഷാ മുൻകരുതൽ സ്വീകരിക്കണം. കാബൂളിലെ ഇന്ത്യൻ എംബസി സമയബന്ധിതമായി പുറപ്പെടുവിക്കുന്ന സുരക്ഷാ നിർദേശങ്ങൾ പൗരന്മാർ പൂർണമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

അഫ്​ഗാനിസ്​താൻ പ്രധാന നഗരമായ കാന്തഹാർ താലിബാൻ പിടിച്ചതായാണ് റിപ്പോർട്ട്. കാന്തഹാറിലെ ഗവർണർ ഓഫീസ്​ താലിബാൻ പിടിച്ചെടുത്തുവെന്ന്​ ദൃക്​സാക്ഷികളെ ഉദ്ധരിച്ച്​ അസോസിയേറ്റ്​ പ്രസ്​ റിപ്പോർട്ട്​ ചെയ്​തു.

താലിബാൻ അധികാരം പിടിക്കുന്ന 12ാമത്തെ നഗരമാണ്​ കാന്തഹാർ. അഫ്​ഗാനി​ലെ 34 പ്രവിശ്യകളിൽ ഗ​സ്​​നി അടക്കം 11 തലസ്ഥാന നഗരങ്ങൾ താലിബാൻ പിടിച്ചെടുത്തിരുന്നു.

Tags:    
News Summary - Three Indian engineers airlifted from Taliban controlled area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.