ഫലസ്തീൻ പോരാളികളുടെ ആക്രമണത്തിൽ മൂന്ന് ഇസ്രായേൽ പൊലീസുകാർ കൊല്ലപ്പെട്ടു

ജറൂസലം: അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ഫലസ്തീൻ പോരാളികൾ നടത്തിയ ആക്രമണത്തിൽ മൂന്ന് ഇസ്രായേൽ പൊലീസുകാർ കൊല്ലപ്പെട്ടു. അരിക് ബെൻ എലിയാഹു, ഹദാസ് ബ്രാഞ്ച്, റോണി ഷകുരി എന്നിവരാണ് കൊല്ലപ്പെട്ടത്. തർകുമിയയിലായിരുന്നു ആക്രമണം.

ഗസ്സയിൽ നടക്കുന്ന ആക്രമണങ്ങൾക്കുള്ള സ്വാഭാവിക പ്രതികരമാണിതെന്ന് ഹമാസ് അഭിപ്രായപ്പെട്ടു. വെസ്റ്റ് ബാങ്കിന്റെ വടക്കൻ മേഖലയിലെ അഭയാർഥി ക്യാമ്പുകളിൽ ഇസ്രായേൽ സേന ബുധനാഴ്ച മുതൽ കനത്ത ആക്രമണം നടത്തുന്നതിനിടെയാണ് പൊലീസുകാർ കൊല്ലപ്പെടുന്നത്.

അഞ്ച് ദിവസത്തിനിടെ ജെനിൻ, തുൽകറം, തുബാസ് തുടങ്ങിയ മേഖലകളിൽ 26 ഫലസ്തീനികൾ കൊല്ലപ്പെട്ടു. നിരവധി വീടുകൾ കത്തിച്ചു. ജെനിൻ പ്രേതനഗരമായി മാറിയെന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു. 

Tags:    
News Summary - Three Israeli policemen were killed in an attack by Palestinian militants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.