‘റഷ്യൻ ചാര തിമിംഗലം’ ഹവാൽദിമിർ ചത്ത നിലയിൽ

ഓസ്‌ലോ: ‘റഷ്യൻ ചാര തിമിംഗലം’ എന്നറിയപ്പെട്ട ചെറുതിമിംഗലത്തെ നോർവെയിൽ ചത്ത നിലയിൽ കണ്ടെത്തി. തെക്കുപടിഞ്ഞാറൻ നോർവേയിലെ റിസവികയ്ക്ക് സമീപമാണ് ജഡം കണ്ടെത്തിയത്. ഹവാൽദിമിർ എന്ന് പേരിട്ട ബെലൂഗ ഇനത്തിലെ തിമിംഗലമാണിത്. പല്ലുള്ള, തലയിൽ മെലൻ എന്ന വൃത്താകൃതിയുള്ള ഭാഗമുള്ള ചെറിയ തിമിംഗലങ്ങളാണ് ബെലൂഗ തിമിംഗലങ്ങൾ.

ക്യാറമ ഘടിപ്പിക്കാൻ രൂപകൽപ്പന ചെയ്ത വിധത്തിലുള്ള തുടൽ ധരിപ്പിച്ച നിലയിൽ 2019ൽ കണ്ടെത്തിയതോടെയാണ് ഈ തിമിംഗലം വാർത്തകളിൽ നിറഞ്ഞത്. ഹവാൽദിമിറുമായി ബന്ധപ്പെട്ടുത്തിയുള്ള റഷ്യൻ രഹസ്യാന്വേഷണ ദൗത്യത്തെക്കുറിച്ചുള്ള നിരവധി സിദ്ധാന്തങ്ങൾ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. എന്നാൽ, തങ്ങളുടേതാണ് തിമിംഗലം എന്ന് റഷ്യ ഒരിക്കലും സ്ഥിരീച്ചിരുന്നില്ല.

ഏറെക്കാലം പൂട്ടിയിട്ടതായുള്ള ലക്ഷണങ്ങൾ ഹവാൽദിമിറിന്‍റെ സ്വഭാവത്തിൽ ഉണ്ടായിരുന്നെന്ന് ഈ രംഗത്തെ വിദഗ്ധരും ആക്ടിവിസ്റ്റുകളും അന്ന് നിഗമനത്തിലെത്തിയിരുന്നു. നോർവേയിൽ മാത്രം ആയിരക്കണക്കിന് പേർക്ക് ഹവാൽദിമിർ പ്രിയങ്കരനായിരുന്നു. ഹവാൽദിമിറിന്‍റെ ജീവൻ നഷ്ടപ്പെട്ടതിന്‍റെ കാരണങ്ങൾ അധികൃതർ പരിശോധിക്കുകയാണ്.

Tags:    
News Summary - Russian spy whale Havaldimir found dead in Norway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.