തെഹ്റാൻ: ഇറാനിൽ മൂന്ന് പ്രക്ഷോഭകർക്കുകൂടി കോടതി വധശിക്ഷ വിധിച്ചു. സാലിഹ് മിർഹാഷിമി, മാജിദ് കാസിമി, സഈദ് യഗൂബി എന്നിവർക്കാണ് വധശിക്ഷ വിധിച്ചത്. ഇതോടെ കുർദ് യുവതി മഹ്സ അമീനിയുടെ മരണത്തെ തുടർന്ന് സെപ്റ്റംബറിൽ ആരംഭിച്ച പ്രക്ഷോഭവുമായി ബന്ധപ്പെട്ട് വധശിക്ഷ വിധിച്ചവരുടെ എണ്ണം 17 ആയി. ഇതിൽ നാലുപേരെ തൂക്കിലേറ്റി.
മുഹമ്മദ് മഹ്ദി കറമി, സയ്യിദ് മുഹമ്മദ് ഹുസൈനി എന്നിവരെ ശനിയാഴ്ചയും മുഹ്സിൻ ഷാകിരി, മജിദ്‍രിസ രഹ്നവർദ് എന്നിവരെ കഴിഞ്ഞ മാസവുമാണ് തൂക്കിലേറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.