ബെയ്ജിങ്: ആഗോളതലത്തിലെ കയറ്റുമതിയെ ആശ്രയിക്കുന്ന പഴയ വികസനമാതൃകയുമായി ഇനി മുന്നോട്ട് പോകാനാവില്ലെന്ന് ചൈനീസ് പ്രസിഡൻറ് ഷീ ജിങ്പിങ്. സ്വയം നിയന്ത്രണത്തിലുള്ളതും സുരക്ഷിതവും വിശ്വസ്തവുമായ ആഭ്യന്തര ഉൽപാദന-വിതരണക്രമം വികസിപ്പിക്കണമെന്ന് ഷീ ജിങ്പിങ് പറഞ്ഞു.
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്ലീനറി യോഗത്തിലാണ് ഷീ ജിങ്പിങ്ങിെൻറ പ്രസ്താവന. 14ാമത് പഞ്ചവത്സര പദ്ധതി അവതരിപ്പിക്കുകയായിരുന്നു ചൈനീസ് പ്രസിഡൻറ്. ചൈനയുടെ ആഭ്യന്തര ഉപഭോഗം വർധിപ്പിച്ച് ഇപ്പോൾ തകർച്ചയെ അഭിമുഖീകരിക്കുന്ന കയറ്റുമതി പരമാവധി കുറക്കണമെന്ന് ഷീ ആവശ്യപ്പെട്ടു. ഇതിനായി വിഷൻ 2035 എന്ന പദ്ധതിയും ചൈനീസ് പ്രസിഡൻറ് പ്രഖ്യാപിച്ചു.
പഴയ മോഡലുമായി ഇനിയും മുന്നോട്ട് പോവാനാവില്ല. പുതിയ ഒരു വ്യവസായ വിതരണ ശൃഖല ആവശ്യമാണ്. ഇറക്കുമതിക്ക് ബദലായുള്ള ഉൽപനങ്ങൾ ആഭ്യന്തര വിപണിയിൽനിന്ന് തന്നെ കണ്ടെത്തണം. ഘടനാപരമായ മാറ്റം സമ്പദ്വ്യവസ്ഥയിൽ വേണമെന്നും ചൈനീസ് പ്രസിഡൻറ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.