ബെയിജിങ്: കോവിഡിനെ നേരിടുന്നതിൽ രാജ്യം പുതിയ ഘട്ടത്തിലേക്ക് എത്തിചേർന്നതായി പുതുവത്സര സന്ദേശത്തിൽ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്. കോവിഡ് പ്രതിരോധത്തിൽ ഇപ്പോഴും കടുത്ത വെല്ലുവിളികൾ നിലനിൽക്കുന്നുവെന്നും ഷി ജിൻപിങ് പറഞ്ഞു. ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'നമ്മൾ ഇപ്പോൾ കോവിഡ് പ്രതിരോധത്തിന്‍റെ പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചു, അപ്പോഴും കടുത്ത വെല്ലുവിളികൾ നിലനിൽക്കുന്നുണ്ട്.' -ഷി ജിൻപിങ് പറഞ്ഞു.
കോവിഡ് മഹാമാരി ഉയർത്തിയ വെല്ലുവിളികളേയും പ്രതിസന്ധികളേയും ചൈന തരണം ചെയ്തു. ആ യാത്ര എളുപ്പമായിരുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സീറോ കോവിഡ് നയത്തിൽ അയവുവരുത്തിയ ശേഷം ഇതാദ്യമാണ് ഷി ജിൻപിങ് ചൈനയുടെ കോവിഡ് നയത്തെക്കുറിച്ച് പ്രതികരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.