ലഗേജിനുള്ളിൽ 109 ജീവികളെ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ട് ഇന്ത്യൻ യുവതികൾ തായ്‍ലാൻഡിൽ പിടിയിൽ

ബാങ്കോക്ക്: ജീവനുള്ള 109 ജീവികളെ ലഗേജിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ട് ഇന്ത്യൻ യുവതികളെ തായ്‌ലൻഡിലെ ബാങ്കോക്ക് വിമാനത്താവളത്തിൽ നിന്ന് അധികൃതർ പിടികൂടി. തിങ്കളാഴ്ചയാണ് സംഭവം. വിമാനത്താവളത്തിലെ എക്‌സ്‌റേ പരിശോധനക്കിടെയാണ് ലഗേജിനുള്ളിൽ നിന്ന് ജീവികളെ കണ്ടെത്തിയത്. രണ്ട് മുള്ളൻ പന്നികൾ, രണ്ട് ഈനാംപേച്ചികൾ, 35 ആമകൾ, 50 പല്ലികൾ, 20 പാമ്പുകൾ എന്നിവയെയാണ് ഇരുവരുടെയും ലഗേജിൽ നിന്ന് കണ്ടെത്തിയത്.

ചെന്നൈയിലേക്കുള്ള വിമാനത്തിൽ കയറേണ്ടിയിരുന്ന നിത്യ രാജ, സാക്കിയ സുൽത്താന ഇബ്രാഹിം എന്നീ രണ്ട് ഇന്ത്യൻ വനിതകളുടേതാണ് ലഗേജെന്ന് അധികൃതർ പറഞ്ഞു. വന്യജീവി സംരക്ഷണ നിയമം, അനിമൽ ഡിസീസ് ആക്ട്, കസ്റ്റംസ് ആക്ട് എന്നിവ ലംഘിച്ചതിന് ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവർ ജീവികളെ എന്തു ചെയ്യാനാണ് പദ്ധതിയിട്ടതെന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

തായ്‍ലാൻഡിൽ വിമാനത്താവളം വഴി മൃഗക്കടുത്ത് നേരത്തെയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2019ൽ ബാങ്കോക്കിൽ നിന്ന് ചെന്നൈയിലെത്തിയ ഒരാളുടെ ലഗേജിൽ നിന്ന് പുള്ളിപ്പുലി കുട്ടിയെ കണ്ടെത്തിയിരുന്നു. അടുത്തിടെ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതർ തുടർച്ചയായ രണ്ടു ദിവസം തായ്‌ലൻഡിൽ നിന്ന് വന്യമൃഗങ്ങളെ കടത്താനുള്ള ശ്രമങ്ങൾ തടഞ്ഞിരുന്നു. വന്യജീവി നിരീക്ഷണ ഏജൻസിയായ ട്രാഫിക്കിന്റെ 2022 ലെ റിപ്പോർട്ട് പ്രകാരം 2011 നും 2020 നും ഇടയിൽ ഇന്ത്യയിലെ 18 വിമാനത്താവളങ്ങളിൽ നിന്ന് 140 തവണയായി 70,000 വന്യമൃഗങ്ങളെ കണ്ടെത്തിയതായി പറയുന്നു.

Tags:    
News Summary - Indian Women With 109 Live Animals In Their Luggage Arrested At Bangkok Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.