തെരഞ്ഞെടുപ്പിലെ വിലക്ക്: വിധിക്കെതിരെ ട്രംപ് അപ്പീൽ നൽകി

പോ​ർ​ട്‍ലാ​ൻ​ഡ് (യു.​എ​സ്): യു.​എ​സ് പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ന് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ കൊ​ള​റാ​ഡോ സു​പ്രീം​കോ​ട​തി വി​ധി​ക്കെ​തി​രെ മു​ൻ പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ് അ​പ്പീ​ൽ ന​ൽ​കി. 2021 ജ​നു​വ​രി ആ​റി​ന് യു.​എ​സ് ക്യാ​പി​റ്റോ​ളി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ട്രം​പി​ന് പ​ങ്കു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു കോ​ട​തി​വി​ധി.

ക​ലാ​പ​ത്തി​ലോ അ​ക്ര​മ​ത്തി​ലോ ഏ​ർ​പ്പെ​ടു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ അ​ധി​കാ​ര​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് വി​ല​ക്കു​ന്ന യു.​എ​സ് ഭ​ര​ണ​ഘ​ട​ന വ്യ​വ​സ്ഥ പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കാ​നി​രി​ക്കെ​യാ​ണ് ട്രം​പി​ന് നേ​രി​ട്ട തി​രി​ച്ച​ടി. വി​ധി ത​ള്ളി​ക്ക​ള​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ട്രം​പി​ന്റെ അ​ഭി​ഭാ​ഷ​ക​ൻ അ​പ്പീ​ൽ ന​ൽ​കി​യ​ത്. 

Tags:    
News Summary - Trump appeals Maine primary ballot ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.