രണ്ടാം തെരഞ്ഞെടുപ്പില്‍ തോറ്റ 12ാമത്തെ യു.എസ് പ്രസിഡന്‍റായി ട്രംപ്

രണ്ടാം തിരഞ്ഞെടുപ്പില്‍ തോറ്റ പന്ത്രണ്ടാമത്തെ അമേരിക്കൻ പ്രസിഡന്‍റായി ട്രംപ്. പരാജയത്തോടെ 1990ന് ശേഷം ഒറ്റത്തവണ മാത്രം പദവിയിലിരുന്ന ആദ്യ പ്രസിഡന്‍റായി ട്രംപ് മാറി. 7,48,47,963 വോട്ടുകൾ നേടിയാണ് ജോ ബൈഡൻ ചരിത്രമെഴുതിയത്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും കൂടിയ വോട്ടിങ്ങാണിത്. ട്രംപിന് 7,05,91,853 വോട്ടുകൾ ഇതുവരെ ലഭിച്ചു.

നിർണായകമായ പെൻസിൽവേനിയയിൽ വിജയം നേടിയതോടെയാണ് തെരഞ്ഞെടുപ്പ് ബൈഡന് അനുകൂലമായത്. 20 ഇലക്ടറൽ വോട്ടുകൾ കൂടി ലഭിച്ചതോടെ ബൈഡൻ അസോസിയേറ്റഡ് പ്രസ്സിന്‍റെ റിപ്പോർട്ട് പ്രകാരം 284 വോട്ടുകളോടെ കേവലഭൂരിപക്ഷം നേടി. പിന്നീട് ആറ് വോട്ടുള്ള നെവാഡയിലും ജയിച്ചതോടെ ബൈഡന് 290 വോട്ടുകളായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.