2020ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; മകളെ തള്ളി ട്രംപ്

വാഷിങ്ടൺ: 2020ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതായ മുൻ തന്റെ വാദം തള്ളിയ മകൾ ഇവാൻകക്കെതിരെ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതുകൊണ്ടാണ് താൻ പരാജയപ്പെട്ടതെന്ന് ട്രംപ് വാദിച്ചിരുന്നു. ഇതാണ് കോൺഗ്രസ് കമ്മിറ്റിയിൽ മൊഴി നൽകിയപ്പോൾ ഇവാൻക തള്ളിയത്. ഇതെകുറിച്ച് ചോദിച്ചവരോട് ഇവാൻക തെരഞ്ഞെടുപ്പ് ഫലങ്ങളൊന്നും ശ്രദ്ധിക്കാറേയില്ലെന്നായിരുന്നു ട്രംപിന്റെ മറുപടി.

2020 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതുകൊണ്ടാണ് താൻ പരാജയ​പ്പെട്ടതെന്നായിരുന്നു ട്രംപിന്റെ ആരോപണം. ഇത് അടിസ്ഥാനമില്ലാത്തതാണെന്ന് അറ്റോർണി ജനറൽ വില്യം ബർ കണ്ടെത്തിയതിനോടു പൂർണമായി യോജിക്കുന്നതായും 2021 ജനുവരി 6ന് കാപിറ്റോളിൽ നടന്ന കലാപത്തെക്കുറിച്ച് അന്വേഷിക്കുന്ന സമിതി മുൻപാകെ ഇവാൻക വ്യക്തമാക്കുകയുണ്ടായി.

ഇവാൻകയുടെ ഭർത്താവും ട്രംപിന്റെ ഉപദേശകനുമായിരുന്ന ജാരദ് കുഷ്നർ, അറ്റോർണി ജനറൽ വില്യം ബർ, പ്രചാരണ വക്താവ് ജയ്സൻ മില്ലർ എന്നിവരും ട്രംപിന്റെ ആരോപണം നിഷേധിച്ചിരുന്നു. കാപിറ്റോൾ കലാപം ട്രംപ് ആസൂത്രണം ചെയ്തതായിരുന്നുവെന്നാണ് ഡെമോക്രാറ്റുകളുടെ വാദം.

Tags:    
News Summary - Trump dismisses daughter Ivanka's testimony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.