വാഷിങ്ടൺ: കാപിറ്റൽ ഹിൽ കലാപത്തിനു പിറകെ, നിയുക്ത പ്രസിഡൻറ് ജോ ബൈഡൻ സ്ഥാനമേൽക്കുന്ന ജനുവരി 20 വരെ യു.എസിൽ ട്രംപ് അനുകൂലികളായ വലതുപക്ഷ തീവ്രവാദികൾ സായുധകലാപം നടത്തിയേക്കുമെന്ന് അമേരിക്കൻ അന്വേഷണ ഏജൻസി എഫ്.ബി.ഐയുടെ മുന്നറിയിപ്പ്.
വാഷിങ്ടൺ ഡി.സിക്കു പുറമെ 50 സംസ്ഥാന തലസ്ഥാനത്തും കലാപത്തിനുള്ള തയാറെടുപ്പിലാണെന്നാണ് റിപ്പോർട്ട്. എഫ്.ബി.ഐ മുന്നറിയിപ്പ് പുറത്തുവന്നതോടെ ജനുവരി 24 വരെ തലസ്ഥാനമായ വാഷിങ്ടണിൽ പ്രസിഡൻറ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഓൺലൈൻ ശൃംഖല വഴിയാണ് ട്രംപ് അനുകൂല തീവ്രവാദികൾ കലാപത്തിന് ആഹ്വാനം നൽകിയത്.
ജനുവരി 16 മുതൽ 20 വരെ കലാപം നടത്താനാണ് ആഹ്വാനമെന്ന് യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കാപിറ്റൽ മന്ദിരത്തിനു പുറത്ത് സത്യപ്രതിജ്ഞ ചെയ്യാനുള്ള നീക്കത്തിലാണ് ബൈഡൻ. ഇക്കാര്യത്തിൽ ഭയമൊന്നുമില്ലെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അതിനിടെ, ഹോം ലാൻഡ് സുരക്ഷാസേനയുടെ ആക്ടിങ് സെക്രട്ടറി ചാഡ് വോൾഫ് രാജിവെച്ചു. പീറ്റർ ഗയ്നോർക്കാണ് പകരം ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.