വാഷിങ്ടൺ: ട്രംപിനുനേരെ വെടിയുതിർത്ത ഇരുപതുകാരനായ തോമസ് മാത്യു ക്രൂക്ക്സ് രജിസ്റ്റർ ചെയ്ത റിപ്പബ്ലിക്കൻ പാർട്ടിക്കാരനെന്ന് രേഖകൾ. നവംബറിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിലായിരുന്നു ക്രൂക്ക്സിന്റെ കന്നിവോട്ട്. 2022ൽ ബഥേൽ പാർക്ക് ഹൈസ്കൂളിൽനിന്ന് ബിരുദം നേടിയ തോമസ് പെൻസൽവേനിയയിലെ വോട്ടറാണെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.
ട്രംപിന്റെ തെരഞ്ഞെടുപ്പ് റാലി നടന്ന സ്ഥലത്തിന് 56 കിലോമീറ്റർ അകലെയുള്ള ബെഥേൽ പാർക്കിന്റെ പ്രാന്തപ്രദേശമായ പിറ്റ്സ് ബർഗിലാണ് തോമസിന്റെ വീട്. യുവാവ് 2021 ജനുവരിയിൽ ഡെമോക്രാറ്റ് അനുകൂല പ്രോഗ്രസീവ് ടേൺഔട്ട് പ്രോജക്ട് എന്ന സംഘടനക്ക് 15 ഡോളർ സംഭാവന നൽകിയിരുന്നുവെന്ന വിവരങ്ങളും രേഖകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
തോമസിന്റെ ശരീരത്തിൽ തിരിച്ചറിയാനുള്ള അടയാളങ്ങൾ ഒന്നുമില്ലാതിരുന്നതിനാൽ ഡി.എൻ.എ, ബയോമെട്രിക്സ് പരിശോധന നടത്തുമെന്ന് എഫ്.ബി.ഐ ഉദ്യോഗസ്ഥർ പറഞ്ഞു. എന്താണ് നടന്നതെന്ന് തനിക്ക് വ്യക്തമല്ലെന്നും അത് മനസ്സിലാക്കാനുള്ള ശ്രമത്തിലാണെന്നും പിതാവ് മാത്യു ക്രൂക്ക്സ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.