ട്രംപിന് കോവിഡ് ടെസ്റ്റ് നടത്തി, ഫലം നെഗറ്റീവെന്ന് വൈറ്റ് ഹൗസ്

വാ​ഷിങ്ട​ണ്‍: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന് വീ​ണ്ടും കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തിയെന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ് ആ​ണെ​ന്ന് വൈ​റ്റ് ഹൗ​സ്. അ​ദ്ദേ​ഹ​ത്തി​ന് ഇ​നി തെ​ര​ഞ്ഞെ​ടു​പ്പ് കാമ്പെയിനു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​മെ​ന്നും ഫി​സി​ഷ്യ​ൻ ഡോ. ​സീ​ൻ കോ​ണ്‍​ലി പ​റ​ഞ്ഞു.

കോവിഡ് ബാധിച്ചതിനുശേഷം പ്രസിഡന്‍റ് പങ്കെടുക്കുന്ന ആദ്യറാലി ഫ്ലോറിഡയിൽ നടക്കാനിരിക്കെയാണ് പുതിയ ഫലത്തെക്കുറിച്ചുള്ള വെളിപ്പെടുത്തൽ. ഇന്ന് വൈകീട്ടാണ് റാലി നടക്കുക.

ഒ​ക്ടോ​ബ​ർ ര​ണ്ടി​നാ​ണ് ത​നി​ക്കും ഭാര്യ മെ​ലാ​നി​യ ട്രം​പി​നും കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തി​യെ​ന്നും വൈ​റ​സ് ബാ​ധ​യു​ണ്ടെ​ന്നും ട്രം​പ് പ​റ​ഞ്ഞ​ത്. തു​ട​ർ​ന്ന് വാ​ൾ​ട്ട​ർ റീ​ഡ് മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ പ്ര​വേ​ശി​പ്പി​ക്കുകയും മൂന്ന് ദിവസങ്ങൾക്കുശേഷം ആശുപത്രി വിടുകയുമായിരുന്നു. ആ​ശു​പ​ത്രി​യി​ൽ നി​ന്ന് വൈ​റ്റ്ഹൗ​സി​ലെ​ത്തി​യ ഉ​ട​ൻ മാ​സ്ക് മാ​റ്റി​യ ട്രം​പി​ന്‍റെ ന​ട​പ​ടി ഏ​റെ വി​മ​ർ​ശ​ന​ങ്ങ​ൾ വി​ളി​ച്ചു വ​രു​ത്തി​യി​രു​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.