'വിജയിയെയും പരാജിതനെയും വേർതിരിക്കുന്നതെങ്ങനെ'​; ട്രംപി​െൻറ വാക്കുകൾ ഏറ്റെടുത്ത്​ സോഷ്യൽ മീഡിയ

വാഷിങ്​ടൺ: യു.എസ്​ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ ​റിപ്പബ്ലിക്കൻ സ്​ഥാനാർഥി ഡോണൾഡ്​ ട്രംപി​െന പരിഹസിക്കാൻ അദ്ദേഹത്തി​െൻറ വാക്കുകൾ ത​ന്നെ കടമെ​ടുത്ത്​ സോഷ്യൽ മീഡിയ. 2014ലെ തെരഞ്ഞെടുപ്പ്​ സമയത്തെ ട്രംപി​െൻറ വാക്കുകളാണ്​ ഇപ്പോൾ അദ്ദേഹത്തെ തന്നെ വേട്ടയാടുന്നത്​.

'വിധിയുടെ ഓരോ വഴിത്തിരിവുകളിലും ഒരു വ്യക്തി എങ്ങനെ പ്രതികരിക്കുന്നു എന്നതാണ്​ വിജയിയെ പരാജിതനിൽനിന്ന്​ വേർതിരിക്കുന്നത്​' -എന്നായിരുന്നു ട്രംപി​െൻറ ട്വീറ്റ്​.

വിജയിയുടെയും പരാജിത​െൻറയും ഗുണങ്ങൾ വിവരിക്കുന്നതാണ്​ ട്വീറ്റ്​. ഇപ്പോൾ ഡെമോക്രാറ്റിക്​ സ്​ഥാനാർഥി ജോ ബൈഡൻ ട്രംപിനെ മറികടന്ന്​ മുന്നേറിയതോടെ ട്രംപി​െൻറ ട്വീറ്റ്​ സോഷ്യൽമീഡിയ ഏറ്റെടുക്കുകയായിരുന്നു.

ട്രംപി​െൻറ വാക്കുകൾ ആദ്യമായി അംഗീകരിക്കുന്നുവെന്നാണ്​ ട്വീറ്റ്​ ഷെയർ ചെയ്​ത​ ഒരാളുടെ കമൻറ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.